• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രത്തിനെതിരെ രാഹുലിന്റെ പുതിയ അസ്ത്രം, ഇത്തവണ മൂന്ന് ചോദ്യങ്ങള്‍; ആര് മറുപടി പറയും?

ദില്ലി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേന വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് 5 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ മേഖലയിലെത്തിയത്. മൂന്ന് ഒറ്റ സീറ്റര്‍ വിമാനങ്ങളും രണ്ട് ഇരട്ട സീറ്റര്‍ വിമാനങ്ങളുമാണ് റഫാലിന്റെ ആദ്യസംഘത്തിലുള്ളത്. വലിയ സ്വീകരണമാണ് അംബാലയിലെ വ്യോമതാവളത്തില്‍ വിമാനങ്ങള്‍ക്ക് ഒരുക്കിയത്. വ്യോമസേന മേധാവി ആര്‍എസ് ബദൗരിയ നേരിട്ടെത്തിയായിരുന്നു വിമാനങ്ങളെ സ്വീകരിച്ചത്.

അതേസമയം, റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം ചോദ്യങ്ങള്‍ കുറിച്ചത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം റാഫേല്‍ വിമാനവുമായ ബന്ധപ്പെട്ട കരാറായുരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

 വിവാദ കരാര്‍

വിവാദ കരാര്‍

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഇടപാടുമായി മുന്നോട്ടുപോകുന്നതില്‍ പ്രശ്നമില്ലെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരവിട്ടു.

പുനപരിശോധന ഹര്‍ജി

പുനപരിശോധന ഹര്‍ജി

സുപ്രീം കോടതി വിധിക്കെതിരായി കോണ്‍ഗ്രസ് പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചെങ്കിലും അത് തള്ളുകയായിരുന്നു. എന്നാല്‍ റാഫേല്‍ കേസ് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി (ജെപിസി) രൂപീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

cmsvideo
  ഗാന്ധി കുടുംബത്തിന്റെ സ്വത്ത് അന്വേഷിക്കാന്‍ BJP സര്‍ക്കാര്‍ | Oneindia Malayalam
  മൂന്ന് ചോദ്യങ്ങള്‍

  മൂന്ന് ചോദ്യങ്ങള്‍

  എന്നാല്‍ കഴിഞ്ഞ ദിവസം റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയതോടെ രാഹുല്‍ ഗാന്ധി വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ലോക്‌സഭ പ്രചാരണത്തില്‍ ഉന്നയിച്ച അതേ വിഷയം തന്നെയാണ രാഹുല്‍ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. റാഫേല്‍ സ്വന്തമാക്കിയതിന് ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കൊണ്ടാണ് രാഹുല്‍ ചോദ്യങ്ങള്‍ കുറിച്ചത്.

  1670 കോടി ചെലവായത്

  1670 കോടി ചെലവായത്

  ഓരോ റാഫേല്‍ വിമാനത്തിനും 526 കോടി രൂപ ചെലവാകുന്നതിന് പകരം 1670 കോടി രൂപ ചെലവായത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. 126 വിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ വാങ്ങിയത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിക്കുന്നു. 30000 കോടി രൂപയുടെ കരാര്‍ എന്തുകൊണ്ടാണ് എച്ച് എ എല്ലിന് പകരം പാപ്പരായ അനില്‍ അംബാനിക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചോദിക്കുന്നു.

   ഡസാള്‍ട്ട് ഏവിയേഷന്‍

  ഡസാള്‍ട്ട് ഏവിയേഷന്‍

  അതേസമയം, ഫ്രാന്‍സിന്റെ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന രണ്ടാമത്തെ ഇനം യുദ്ധവിമാനമാണ് റാഫാല്‍. മിറാഷ് വിമാനങ്ങളാണ് ഡസാള്‍ട്ടില്‍ നിന്നും റാഫേലിന് മുമ്പ് ഇന്ത്യയില്‍ എത്തിയത്. 1980 കളിലാണ് മിറാഷ് വിമാനം രാജ്യത്ത് എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. പാകിസ്ഥാന് യുഎസില്‍ നിന്ന് എഫ് -16 വിമാനം ലഭിച്ചപ്പോള്‍, ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ കരുത്ത് നവീകരിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു.

  English summary
  Soon After Rafale Landed In Ambala, Rahul Gandhi asked three questions to the Central Government And PM Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X