കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്'.. ഒടുവില്‍ കുറ്റസമ്മതം നടത്തി എച്ച്ഡി രേവണ്ണ

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ക്ഷമാപണവുമായി മന്ത്രി എച്ച്ഡി രേവണ്ണ. മൂന്ന് എംഎല്‍എമാരുടെ രാജിയിലേക്ക് നയിച്ചത് രേവണ്ണയുടെ അനാവശ്യ ഇടപെടലുകളാണെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് രേവണ്ണ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയത്.

 kumaraswamyrevanna

'നിങ്ങളെ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം. നിങ്ങള്‍ മടങ്ങിവരണം. നിങ്ങളോട് മാപ്പപേക്ഷിക്കാന്‍ തയ്യാറാണ്, രേവണ്ണ പറഞ്ഞു. താന്‍ മറ്റുള്ളവരുടെ വകുപ്പുകളില്‍ ഇതുവരെ കൈകടത്തിയിട്ടില്ല. തന്‍റെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലമായ ഹസനിലും പൊതുമരാമത്ത് വകുപ്പിലും മാത്രം ഒതുങ്ങുന്നതാണെന്നും രേവണ്ണ പറഞ്ഞു.

<strong>കര്‍'നാടകം'; വീണ്ടും ട്വിസ്റ്റ്! വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍</strong>കര്‍'നാടകം'; വീണ്ടും ട്വിസ്റ്റ്! വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍

അതേസമയം കുടുംബ പ്രശ്നങ്ങളാണോ ജെഡിഎസ് വിമത എംഎല്‍എയായ ഗോപാലയ്യയുടെ രാജിയിലേക്ക് നയിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു രേവണ്ണയുടെ മറുപടി. ദൈവം അനുവദിച്ച അത്രയും നാള്‍ സര്‍ക്കാര്‍ വാഴും. സഖ്യസര്‍ക്കാര്‍ ദൈവത്തിന്‍റെ അനുഗ്രമാണെന്നും രേവണ്ണ പറ‍ഞ്ഞു.

<strong>ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു</strong>ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു

എംഎല്‍എമാരായ മുനിരത്ന, എസ്ടി സോമശേഖര്‍, ബൈരതി ബസവരാജ് എന്നിവരാണ് രേവണ്ണയ്ക്കെതിരെ പരാതി ഉന്നയിച്ചത്. തങ്ങളുടെ മണ്ഡലങ്ങളിലെ രേവണ്ണയുടെ ഇടപെടലുകളാണ് രാജിയിലേക്ക് നയിച്ചതെന്നായിരുന്നു മൂവരും വ്യക്തമാക്കിയത്.

<strong>ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി</strong>ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി

English summary
Sorry if i hurt anyone says HD Revanna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X