കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി; കാരണമിതാണ്

  • By News Desk
Google Oneindia Malayalam News

ദില്ലി: കെറോണ വെറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചക്ക് ശേഷം ഇന്ത്യക്ക് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 65000 കോടിയുടെ പാക്കേജ് ആവശ്യമാണെന്നാണ് വിലയിരുത്തല്‍. വളരെ നിര്‍ണ്ണായകമായ കൂടികാഴ്ച്ചയില്‍ അടിയന്തിര പ്രാധാന്യമുള്ളനിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നിരിന്നു. ദേശീയ തലത്തില്‍ പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കുടുതല്‍ മെച്ചപ്പെട്ട നിലയിലാണെന്ന് രാഹുല്‍ ഗാന്ധി വിലയിരുത്തി.

12 മണിക്കൂര്‍ ജോലി; ഇരട്ടി ശമ്പളം... തിരിച്ചുപിടിക്കാന്‍ ഇന്ത്യ, പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍12 മണിക്കൂര്‍ ജോലി; ഇരട്ടി ശമ്പളം... തിരിച്ചുപിടിക്കാന്‍ ഇന്ത്യ, പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനം

ദക്ഷിണേന്ത്യന്‍ സംസ്ഥാനം

കൊറോണ പടരുന്ന സാഹചര്യത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നില കൂടുതല്‍ മെച്ചപ്പെട്ടതാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍. ഇതിന് കാരണമായി ഈ സംസ്ഥാനങ്ങള്‍ വികേന്ദ്രീകൃതമായതുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരമൊരു സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൂടികാഴ്ച്ച

കൂടികാഴ്ച്ച

രഘുറാം രാജനുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പരാമര്‍ശിച്ചത്. കേരളം ഉള്‍പ്പെടെ ആന്ധപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്രഭരണ പ്രദേശങ്ങളായ ആന്റമന്‍ നികോബാര്‍ , ലക്ഷ്യദ്വീപ്, പുതുച്ചേരിയും ഉള്‍പ്പെടുന്നതാണ് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍.

 കേന്ദ്രീകരണം

കേന്ദ്രീകരണം

ആഗോളതലത്തില്‍ തന്നെ വലിയ കേന്ദ്രീകരണം സംഭവിക്കാന്‍ കരാണമെന്തായിരിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ സംശയത്തിന് 'അവര്‍ എല്ലായിടത്തും ഒരേ രീതി കാണാനാണ് ആഗ്രഹിക്കുന്നത്. എല്ലായിടത്തും ഒരു സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിക്കുന്നു. അത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഇത്തരത്തില്‍ ഏകീകരിക്കാനുള്ള ശ്രമം പ്രാദേശിക അല്ലെങ്കില്‍ ദേശിയ സര്‍ക്കാരുകളില്‍ നിന്നും അധികാരം കവര്‍ന്നെടുക്കുന്നുവെന്നും രഘു റാം രാജന്‍ പറഞ്ഞു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും ലോക്കഡൗണിന് ശേഷം അത് സങ്കീര്‍ണ്ണമാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ' പരസ്പരം ആശ്രയിക്കാനുള്ള ജനങ്ങളുടെ മനോഭാവം വളരെ കുറഞ്ഞിട്ടുണ്ട്. ഇവിടുത്തെ സംവിധാനത്തില്‍ ചിലര്‍ക്ക് വിശ്വാസകുറവുണ്ട്. ഇതെല്ലാമാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 65000 കോടി രൂപ

65000 കോടി രൂപ

ഇത് കൂടാതെ കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിച്ച് ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 65000 കോടി രൂപയുടെ പാക്കേജ് ഇന്ത്യക്ക് ആവശ്യമാണെന്നാണ് വിലയിരുത്തല്‍. സമ്പദ് വ്യവസ്ഥയെ എങ്ങനെ ഒരുമിച്ച് കൊണ്ട് പോകുമെന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ടെന്നും അപ്പോള്‍ മാത്രമേ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ തടസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും വിലയിരുത്തി.

Recommended Video

cmsvideo
Rahul gandhi's discussion with raghu ram rajan | Oneindia Malayalam
കൊറോണ

കൊറോണ

രാജ്യത്ത് കൊറോണ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.
അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്കുള്ള ആത്മവിശ്വാസം ലഭിക്കണമെങ്കില്‍ പരിശോധനങ്ങള്‍ വിപുലമാക്കേണ്ടതുണ്ട്.കുറഞ്ഞത് രണ്ട് ദശലക്ഷം പരിശോധനങ്ങള്‍ നമ്മള്‍ നടത്തണം.നിലവില്‍ 25,000-30000 വരെ പരിശോധനകള്‍ മാത്രമാണ് രാജ്യത്ത് നടത്തുന്നതെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

English summary
Southern States Are More Decentralised So they are Doing Better Jobs Said Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X