Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് രാഹുലും അഖിലേഷും; ഇന്ന് മായാവതിയും അഖിലേയും, മാറിമറിയുന്ന യുപി രാഷ്ട്രീയം

Recommended Video

cmsvideo
    മാറിമറിയുന്ന യുപി രാഷ്ട്രീയം | Oneindia Malayalam

    ലഖ്‌നൗ: 2017ല്‍ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാണ് മല്‍സരിച്ചത്. അന്ന് പ്രഖ്യാപനം നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എസ്പി നേതാവ് അഖിലേഷ് യാദവുമായിരുന്നു. രണ്ടുപേരും അന്ന് സഖ്യം പ്രഖ്യാപിച്ചത് ലഖ്‌നൗവിലെ താജ് മഹല്‍ ഹോട്ടലില്‍ തന്നെ.

    07

    രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അതേ ഹോട്ടലില്‍ പുതിയ സഖ്യം പിറന്നിരിക്കുന്നു. ഒരു ഭാഗത്ത് അഖിലേഷ് യാദവ് തന്നെ. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ പുറത്താണ്. പകരം ബിഎസ്പി അധ്യക്ഷ മായാവതിയാണ് രാഹുലിന്റെ കസേരയില്‍ ഇരുന്നത്. രാഹുലും അഖിലേഷും സഖ്യം പ്രഖ്യാപിച്ച അതേ സീറ്റില്‍ അഖിലേഷും മായാവതിയും പുതിയ സഖ്യം പ്രഖ്യാപിച്ചുവെന്നതാണ് രസകരമായ കാര്യം.

    നിയമസഭാ തിരഞ്ഞെടുപ്പിലെ എസ്പി-കോണ്‍ഗ്രസ് സഖ്യം പരാജയപ്പെടുകയായിരുന്നു. ബിജെപി വന്‍ വിജയം നേടി. 403 സീറ്റില്‍ 312 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി. ഈ തിരഞ്ഞെടുപ്പോടെ സഖ്യം അവസാനിക്കുകയും ചെയ്തു.

    എന്നാല്‍ കഴിഞ്ഞ വര്‍ഷം യുപിയില്‍ നടന്ന ശ്രദ്ധിക്കപ്പെട്ട ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ചാണ് മല്‍സരിച്ചത്. ഗോരഖ്പൂരിലും ഫുല്‍പൂരിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. എസ്പി സ്ഥാനാര്‍ഥിയെ നിര്‍ത്തി. ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മല്‍സര രംഗത്തുനിന്ന് മാറി നിന്ന് സഹകരിച്ചു. ഫലം വന്നപ്പോള്‍ ബിജെപിക്ക് പരാജയമായിരുന്നു.

    കഴിഞ്ഞ 20 വര്‍ഷമായി യോഗി ലോക്‌സഭയിലേക്ക് വിജയിച്ചിരുന്ന ഗോരഖ്പൂര്‍ മണ്ഡലമാണ് അന്ന് ബിജെപിക്ക് നഷ്ടമായത്. ഈ വിജയമാണ് സഖ്യം തുടരാന്‍ എസ്പിയെയും ബിഎസ്പിയെയും പ്രേരിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ല എന്നതാണ് ഇത്തവണ വേറിട്ട കാര്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+