• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈരാന പിടിക്കാൻ ബിജെപിയുടെ വജ്രായുധം; എസ്പി വിട്ട് മുൻ മന്ത്രി ബിജെപിയിൽ

ലഖ്നൊ: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും സുരക്ഷിതമായ ഇടം തേടി തേടി നേതാക്കളുടെ കളം മാറ്റം തുടരുകയാണ്. എസ്പി-ബിഎസ്പി സഖ്യവും, കോൺഗ്രസും ബിജെപിക്കെതിരെ കനത്ത പോരാട്ടത്തിനൊരുങ്ങുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കൂടുമാറ്റങ്ങൾ നടക്കുന്നത്.

പ്രതിസന്ധി മുന്നിൽ കണ്ട് എതിർപാളയത്തിലെ ശക്തരായ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണുന്നുണ്ട്. ഏറ്റവും ഒടുവിലായി അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി നേതാവ് ചൗധരി വീരേന്ദ്ര സിംഗാണ് ബിജെപിയിൽ ചേർന്നത്.

Read More: ഉത്തർപ്രദേശിലെ ലോക്സഭാ മണ്ഡലങ്ങളെ കുറിച്ചറിയാം

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

സമാജ്വാദി പാർട്ടിയിലെ ശക്തനായ നേതാവാണ് ചൗധരി വീരേന്ദ്രർ സിംഗ്. ആറ് വട്ടം എസ്പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് എംഎൽഎയും ഒരുവട്ടം മന്ത്രിയും ആയിട്ടുണ്ട്. ശനിയാഴ്ച ഉത്തർപ്രദശിലെ ബിജെപി ആസ്ഥാനത്തുവെച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

യോഗിക്കൊപ്പം

യോഗിക്കൊപ്പം

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബിജെപി സംസ്ഥന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെയുടെയും സാന്നിധ്യത്തിലാണ് ചൗധരി സിംഗ് ബിജെപിയുടെ ഭാഗമായത്. ചൗധരി വീരേന്ദ്ര സിംഗിന്റെ വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

കൈരാനയിൽ മുന്നേറ്റം

കൈരാനയിൽ മുന്നേറ്റം

ഗുജ്ജർ സമുദായത്തിനിടയിലെ പ്രബലനായ നേതാവാണ് ചൗധരി വീരേന്ദ്രർ സിംഗ്. ഉപതിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ കൈരനാ മണ്ഡലം പിടിച്ചെടുക്കാൻ ചൗധരിയിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ

 സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

5.8 ലക്ഷം മുസ്ലീം സമുദായംഗങ്ങൾ, 2.5 ലക്ഷം ദളിത് വോട്ടർമാർ, 1.7 ലക്ഷം ജാട്ട് സമുദായംഗങ്ങൾ എന്നിങ്ങനെയാണ് കൈരനാനയിലെ പ്രധാന വോട്ട് ബാങ്കുകൾ. മണ്ഡലത്തിലെ 1.5 ലക്ഷം ഗുജ്ജർ സമുദായംഗങ്ങളുടെ വോട്ടുകളെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

 നിബന്ധനകളില്ലാതെ

നിബന്ധനകളില്ലാതെ

പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്ന് ചൗധരി വീരേന്ദ്ര സിംഗ് പറയുന്നു. യാതൊരു നിബന്ധനകളും മുന്നോട്ട് വയ്ക്കാതെയാണ് താൻ ബിജെപിയിൽ ചേർന്നത്. കിഴക്കൻ ഉത്തർപ്രദേശിലെ 16 സീറ്റുകളിലും വിജയം നേടാൻ പാർട്ടിയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയം ആവർത്തിക്കും

വിജയം ആവർത്തിക്കും

ഉത്തർപ്രദേശിൽ ബിജെപിക്ക് സ്വാധീനം കുറഞ്ഞുവെന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. 2014ൽ ബിജെപിയും സഖ്യകക്ഷികളും കൂടി 73 സീറ്റുകൾ നേടി. 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാകട്ടെ ഉപതിരഞ്ഞെടുപ്പിലാകട്ടെ 325 സീറ്റുകളിലും വിജയിക്കാനായെന്നും ആദിത്യനാഥ് പറഞ്ഞു.

74ൽ കൂടുതൽ

74ൽ കൂടുതൽ

ബിജെപിയും സഖ്യക്ഷികളും ചേർന്ന് 74ൽ അധികം സീറ്റാണ് ലോക്സഭാ സീറ്റിൽ ലക്ഷ്യം വയ്ക്കുന്നതെന്നം അദ്ദേഹം കൂട്ടിച്ചേർത്തു. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് നിർണായകമാണ്. അഖിലേഷ് യാദവിന്റെയും എസ്പിയും മായാവതിയുടെ ബിഎസ്പിയും സഖ്യത്തിലായത് ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയിലൂടെ ഉത്തർപ്രദേശിൽ വൻ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്

തിരഞ്ഞെടുപ്പിലേക്ക്

തിരഞ്ഞെടുപ്പിലേക്ക്

ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ്. മെയ് 23നാണ് നിർണായ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
SP MLA Choudhary Virendra Singh Joined BJP. He was 6 time Sp MLA and former cabinet minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X