കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷും കുമാരസ്വാമിയും തേജസ്വിയും കെസിആറിനൊപ്പം.. കോണ്‍ഗ്രസ് ഇല്ല; ദല്‍ഹിയില്‍ വീണ്ടും പ്രതിപക്ഷ കാഹളം

Google Oneindia Malayalam News

ന്യൂദല്‍ഹി: ദേശീയ പാര്‍ട്ടിയായി മാറുന്നതിനായുള്ള ടി ആര്‍ എസിന്റെ ശ്രമങ്ങളുടെ ആദ്യപടി എന്ന നിലയില്‍ ബി ആര്‍ എസ് ( ഭാരത് രാഷ്ട്ര സമിതി) കേന്ദ്ര കമ്മിറ്റി ഓഫീസ് നാളെ തുറക്കും. രാജ്യതലസ്ഥാനത്ത് സര്‍ദാര്‍ പട്ടേല്‍ മാര്‍ഗില്‍ ആണ് ബി ആര്‍ എസിന്റെ താല്‍ക്കാലിക കേന്ദ്ര കമ്മിറ്റി ഓഫീസ് ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് രാജ്യത്തെ ബി ജെ പി - കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളിലെ പ്രമുഖരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ക്ഷണിച്ചിട്ടുണ്ട്.

കെ സി ആര്‍ ആണ് നാളെ ഉച്ചക്ക് 12.47 ന് ബി ആര്‍ എസ് കന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. ജനതാദള്‍ സെക്കുലര്‍ ( ജെ ഡി എസ്), സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നേതാക്കളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളും ബുധനാഴ്ച ബി ആര്‍ എസ് കേന്ദ്ര ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും. കെട്ടിടത്തില്‍ ബി ആര്‍ എസ് പതാകയും നാളെ ഉയര്‍ത്തും.

1

ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ്, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി എന്നിനവരും മറ്റ് ചില പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സി ആറും കുടുംബവും തിങ്കളാഴ്ച രാത്രി തന്നെ ദല്‍ഹിയില്‍ എത്തിയിരുന്നു.

ഉണ്ടായിരുന്നത് എഗ്രിമെന്റല്ല.. സൗഹൃദം മാത്രം, ബാലയും ഉണ്ണിമുകുന്ദനും ഇതവസാനിപ്പിക്കണം; പിആര്‍ഒ പറയുന്നുഉണ്ടായിരുന്നത് എഗ്രിമെന്റല്ല.. സൗഹൃദം മാത്രം, ബാലയും ഉണ്ണിമുകുന്ദനും ഇതവസാനിപ്പിക്കണം; പിആര്‍ഒ പറയുന്നു

2

ഉദ്ഘാടന ചടങ്ങിന്റെ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് തെലങ്കാനയിലെ റോഡ്, കെട്ടിട മന്ത്രി വി. പ്രശാന്ത് റെഡ്ഡി ആണ്. ചടങ്ങില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളും പങ്കെടുക്കും എന്ന് പ്രശാന്ത് റെഡ്ഡി പറയുന്നു. തെലങ്കാന മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, എം എല്‍ സിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ബി ആര്‍ എസ് നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ രാജ്യതലസ്ഥാനത്തെത്തും.

വീണ്ടും നോട്ട് അസാധുവാക്കല്‍..? 2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി എംപി, 'അച്ചടി നിര്‍ത്തി'വീണ്ടും നോട്ട് അസാധുവാക്കല്‍..? 2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി എംപി, 'അച്ചടി നിര്‍ത്തി'

3

സമീപകാലത്ത് ദല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്ന മറ്റൊരു പ്രതിപക്ഷ കക്ഷികളുടെ സംഗമമായിരിക്കും ഇത് എന്നാണ് വിലയിരുത്തുന്നത്. അതേസമയം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളോ ആം ആദ്മി പ്രതിനിധികളോ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബി ജെ പിക്ക് എതിരെ കോണ്‍ഗ്രസ് ഇതര ബദല്‍ എന്ന ആശയത്തോട് അനുകൂലിക്കുന്നവരാണ് ബി ആര്‍ എസ് പരിപാടിക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി

5

ഇതില്‍ തേജസ്വി യാദവിന്റെ ആര്‍ ജെ ഡിയുടെ ബീഹാറിലെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ് എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ചോദിച്ചുവാങ്ങിയ സീറ്റില്‍ പോലും പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ടി ആര്‍ എസിനെ ദേശീയമായി ബി ജെ പി കോണ്‍ഗ്രസ് ഇതര ബദലാക്കുക എന്നതാണ് കെ സി ആര്‍ ബി ആര്‍ എസ് എന്ന് പാര്‍ട്ടിയെ പുനര്‍നാമകരണം ചെയ്യുന്നതിന് പിന്നില്‍. എട്ട് വര്‍ഷത്തിനുള്ളില്‍ തെലങ്കാനയെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി കെ സി ആര്‍ മാറ്റിയെന്നും തെലങ്കാന മാതൃക രാജ്യത്തുടനീളം ആവര്‍ത്തിക്കാനാണ് കെ സി ആര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.

5

ബി ആര്‍ എസ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി ആര്‍ എസ്) അഭ്യര്‍ത്ഥന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിന് ശേഷം ഡിസംബര്‍ 9 ന് ആണ് കെ സി ആര്‍ ഹൈദരാബാദില്‍ ബി ആര്‍ എസിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചത്. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ താല്‍ക്കാലിക കെട്ടിടത്തില്‍ നിന്നാണ് പാര്‍ട്ടി ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വസന്ത് വിഹാറില്‍ ബി ആര്‍ എസിന്റെ സ്ഥിരം കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

English summary
SP, RJD, JDS leaders to attend BRS office inauguration, sounds on opposition unity without congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X