Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പട്ടികയുമായി എസ് പി; മുൻ ബിജെപി മന്ത്രി പ്രസാദ് മൗര്യയ്ക്ക് സുരക്ഷിത സീറ്റ്

ലഖ്നൗ; രാജിവെച്ച് എത്തിയ മുൻ ബി ജെ പി മന്ത്രി സ്വാമി പ്രസാദ് മൗര്യയെ സുരക്ഷിത സീറ്റിൽ മത്സരിപ്പിച്ച് സമാജ്വാദി പാർട്ടി. 2008 മുതൽ അദ്ദേഹം പ്രതിനിധികരിക്കുന്ന പദ്രൗന സീറ്റിന് പകരം കുഷിനഗറിലെ ഫസിൽനഗർ സീറ്റിൽ നിന്നാണ് പ്രസാദ് മൗര്യ മത്സരിക്കുന്നത്.

cover 4

2012ലും 2017ലും ബി ജെ പിക്ക് വേണ്ടി ഗംഗാ സിംഗ് കുശ്‌വാഹയായിരുന്നു ഫസിൽനഗറിൽ വിജയിച്ചത്. ഇക്കുറി 80 കാരാനായ കുശ്വാഹക്ക് പാർട്ടി സീറ്റ് നൽകിയിരുന്നില്ല. പകരം അദ്ദേഹത്തിന് മകൻ സുരേന്ദ്ര കുശ്വാഹയ്ക്കാണ് സീറ്റ് അനുവദിച്ചത്. സ്വാമി പ്രസാദ് മൗര്യയും സുരേന്ദ്ര കുശ്‌വാഹയും ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നേതാക്കളാണ്.സ്വാമി പ്രസാദ് മൗര്യയെ പദ്രൗന സീറ്റിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ തിരിച്ചടി നേരിടുമായിരുന്നുവെന്ന വിലയിരുത്തൽ ശക്തമാണ്. അതേസമയം ഫസിൽനഗറിലും അനായാസ വിജയം സാധ്യമാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ബി ജെ പി ഉപമുഖ്യമന്ത്രി കൂടിയായ കേശവ് പ്രസാദ് മൗര്യയുടെ സിറാത്ത് സീറ്റിൽ അപ്നാദൾ (കെ) നേതാവ് പല്ലവി പട്ടേൽ മത്സരിക്കും. പല്ലവിയ്ക്ക് കനത്ത മത്സരം കാഴ്ചവെയ്ക്കാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സരോജിനി നഗർ (ലഖ്‌നൗ) സീറ്റിൽ, അഖിലേഷ് യാദവിന്റെ മുൻ സർക്കാരിലെ (2012-17) മന്ത്രിയും എസ്പിയുടെ അടുത്ത തലമുറ നേതാക്കളിലൊരാളുമായ അഭിഷേക് മിശ്രയെ എസ്പി രംഗത്തിറക്കി.ലഖ്‌നൗ നോർത്ത് ആയിരുന്നു മിശ്രയുടെ സീറ്റ്. 2017 ൽ ലഖ്നൗ നോർത്തിൽ നിന്നും മിശ്ര പരാജയപ്പെട്ടിരുന്നു. ഇക്കുറി സിറ്റിംഗ് എംപിയും മന്ത്രിമായ സ്വാതി സിംഗിനെ ഒഴിവാക്കി ഇത്തവണ മുൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജോയിന്റ് ഡയറക്ടർ രാജേശ്വര് സിംഗിനെയാണ് ബി ജെ പി സരോജിനി നഗറിൽ മത്സരിക്കുന്നത്.

അതേസമയം ഇരുവരുടേയും സ്ഥാനാർത്ഥിത്വത്തോടെ സരോജിനി നഗറിൽ കടുത്ത മത്സരിത്താനാണ് കളമൊരുങ്ങിയിരിക്കുന്നത്. അഭിഷേക് ഇക്കുറി ലഖ്നൗ നോർത്തിൽ നിന്നും മത്സരിച്ചെങ്കിൽ പരാജയം രുചിക്കുമായിരുന്നു. സരോജിനി നഗറിൽ അഭിഷേക് എത്തിയത് മത്സരം കടുപ്പിച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷൻ സി പി റായ് പ്രതികരിച്ചു. അതിനിടെ
2017 ജൂണിൽ ലക്‌നൗ സർവകലാശാലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച തീപ്പൊരി വിദ്യാർത്ഥി നേതാവ് പൂജ ശുക്ലയേയും (25) എസ്പി രംഗത്തിറക്കിയിട്ടുണ്ട്.

'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

Recommended Video

cmsvideo
    വാവ സുരേഷ് സാധാരണ നിലയിലേക്ക്..വെന്റിലേറ്റർ എടുത്ത് മാറ്റി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+