കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ പ്രത്യേക സമിതി;തിരിച്ചടികളിൽ പാഠം പഠിക്കണമെന്ന് സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി; നിയമസഭ തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതിയ യോഗത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. പരാജയം ഗൗരവമുള്ളതാണെന്നും തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചില്ലേങ്കിൽ പാർട്ടിക്ക് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

sonia-gandhi

കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളോട് തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിശദമാക്കാനും സോണിയ യോഗത്തിൽ ആവശ്യപ്പെട്ടു. ഈ ഫലങ്ങൾ വ്യക്തമാക്കുന്നത് അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നതാണ്, സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.
അതേസമയം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികളും കോൺഗ്രസിൽ ആരംഭിച്ചു.ജൂണ്‍ 23 ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.ജൂണ്‍ ഏഴിനകം നാമനിര്‍ദേശം നല്‍കാം.

തിരഞ്ഞെടുപ്പ് നടന്ന 5 ൽ നാല് സംസ്ഥാനങ്ങളിലും ദയനീയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. അധികാരത്തിലേക്ക് തിരിച്ച് വരാനാകുമെന്ന് കണക്കാക്കിയ കേരളത്തിൽ വെറും 21 സീറ്റുകളാണ് കോൺഗ്രസിന് നേടാൻ സാധിച്ചത്. 15 വർഷം ഭരിച്ചിരുന്ന അസമിൽ ലഭിച്ചത് 29 സീറ്റുകൾ. പുതുച്ചേരിയിൽ രണ്ട് സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ ബംഗാളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഐക്യവേദി, പ്രതിഷേധ ദിനം ആചരിക്കുംഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഐക്യവേദി, പ്രതിഷേധ ദിനം ആചരിക്കും

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

എടുത്ത് പറയാൻ തക്ക പ്രകടനം കാഴ്ചവെച്ചത് തമിഴ്നാട്ടിൽ മാത്രമാണ്. 18 സീറ്റുകളിലായിരുന്നു കോൺഗ്രസ് തമിഴ്നാട്ടിൽ വിജയിച്ചത്. 72 ശതമാനമാണ് കോൺഗ്രസിന്റെ സ്ട്രൈക്ക് റേറ്റ്.നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയം കൂടാതെ കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞിരുന്നു.

ഞാനുൾപ്പെടെ ജയിച്ചു.. '' എഴുത്തോ കഴുത്തോ? '' പിഷാരിടിയെ ട്രോളുന്നവർക്ക് മറുപടിയുമായി വിഷ്മുനാഥ്ഞാനുൾപ്പെടെ ജയിച്ചു.. '' എഴുത്തോ കഴുത്തോ? '' പിഷാരിടിയെ ട്രോളുന്നവർക്ക് മറുപടിയുമായി വിഷ്മുനാഥ്

'ഈ 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ..ബിബി ഹൗസിന്റെ ഫ്ലോ പോയി';വൈറൽ കുറിപ്പ്'ഈ 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ..ബിബി ഹൗസിന്റെ ഫ്ലോ പോയി';വൈറൽ കുറിപ്പ്

പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mullappally Ramachandran's reply to hibi eden | Oneindia Malayalam

English summary
Special committee to study election failure : Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X