കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണക്യന്‍ കളത്തില്‍... പ്രതിപക്ഷം ഒന്നിക്കുന്നു; ബിജെപി അങ്കലാപ്പില്‍, ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

Google Oneindia Malayalam News

മംബൈ/ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. മുംബൈയും ദില്ലിയും കേന്ദ്രമായിട്ടാണ് തിരക്കിട്ട ചര്‍ച്ചകള്‍. മുംബൈയില്‍ ബിജെപി ഇതര പാര്‍ട്ടികളുടെ നീക്കമാണെങ്കില്‍ ദില്ലിയില്‍ ബിജെപി നേതാക്കളുടെ ചര്‍ച്ചകളാണ് നടക്കുന്നത്. ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളും ഒന്നിക്കുമെന്ന സൂചനയാണ് വരുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ്, തൊട്ടുപിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് എല്ലാ പാര്‍ട്ടികളുടെയും ലക്ഷ്യം. പ്രതിപക്ഷ ചേരിയില്‍ പ്രധാനമായും കളത്തിലുള്ളത് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ്. വിശദാമായ വിവരങ്ങള്‍ ഇങ്ങനെ...

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു- ചിത്രങ്ങള്‍

കളി ഉത്തര്‍ പ്രദേശില്‍

കളി ഉത്തര്‍ പ്രദേശില്‍

ഉത്തര്‍ പ്രദേശിന് രാജ്യത്തെ ഭരണകര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കാണുള്ളത്. ഉത്തര്‍ പ്രദേശ് ഭരണം ആര് പിടിക്കുന്നുവോ അവര്‍ക്കാണ് രാജ്യം ഭരിക്കാന്‍ സാധിക്കുക എന്നതാണ് ചരിത്രം. കാരണം മറ്റൊന്നുമല്ല, 80 ലോക്‌സഭാ സീറ്റുകളാണ് യുപിയിലുള്ളത്. പകുതിയിലധികവും ബിജെപിയുടെ കൈവശമാണ്.

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യത്തിലാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ വികാരം യുപിയിലുണ്ട് എന്നാണ് വാര്‍ത്തകള്‍. കൊറോണ നിയന്ത്രണത്തില്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് യുപി ബിജെപി.

യോഗി ദില്ലിയില്‍

യോഗി ദില്ലിയില്‍

യുപി ബിജെപിയിലെ ചില നേതാക്കള്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ യോഗിയെ മുഖ്യമന്ത്രി പദത്തില്‍ നിന്നു മാറ്റുമെന്നും കേട്ടിരുന്നു. എന്നാല്‍ യോഗി ദില്ലിയിലെത്തി ബിജെപി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ട് ഇന്ന് ചര്‍ച്ചകള്‍ നടത്തി.

 പ്രതിപക്ഷം ഒന്നിക്കുന്നു

പ്രതിപക്ഷം ഒന്നിക്കുന്നു

യുപി നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ തന്ത്രങ്ങളും പുറത്തെടുക്കുകയാണ് ബിജെപി. അതിനിടെയാണ് ബിജെപിക്കെതിരെ പ്രതിപക്ഷം ഒന്നിക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്. എസ്പി, കോണ്‍ഗ്രസ്, എസ്ബിഎസ്പി തുടങ്ങിയ കക്ഷികളെല്ലാം യുപിയില്‍ ഒന്നിച്ചേക്കുമെന്ന സൂചന വന്നുകഴിഞ്ഞു. ബിഎസ്പി കൂടി ഈ സഖ്യത്തിലെത്തിയാല്‍ ബിജെപിയുടെ നില പരുങ്ങലിലാകും.

കിഷോര്‍-പവാര്‍ ചര്‍ച്ച

കിഷോര്‍-പവാര്‍ ചര്‍ച്ച

ഈ സാഹചര്യത്തിലാണ് പ്രശാന്ത് കിഷോര്‍ മുംബൈയില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടിരിക്കുന്നത്. ഇന്നത്തെ ഇവരുടെ കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകര്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. ബംഗാളില്‍ മമതയെ വീണ്ടും അധികാരത്തിലെത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.

മമതയുടെ സന്ദേശം

മമതയുടെ സന്ദേശം

ബംഗാളിലെ ദൗത്യം പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പ് കാമ്പയില്‍ മാനേജ്‌മെന്റ് ഏറ്റെടുക്കുന്ന ജോലി നിര്‍ത്തുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം എന്‍സിപി നേതാവിനെ കണ്ടിരിക്കുന്നു. മമതയുടെ ചില സന്ദേശങ്ങള്‍ പവാറുമായി അദ്ദേഹം പങ്കുവച്ചു എന്നാണ് വിവരം. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഐക്യം വേണമെന്ന നിലപാടാണ് മമതയ്ക്ക്.

പാകിസ്താന്‍ പ്രധാനമന്ത്രി അല്ല

പാകിസ്താന്‍ പ്രധാനമന്ത്രി അല്ല

അതേസമയം, മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിലുള്ള ശിവസേന ബിജെപിയുമായി അടുപ്പം കാണിക്കുന്നതില്‍ പ്രതിപക്ഷ ചേരിക്ക് അതൃപ്തിയുണ്ട്. ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കഴിഞ്ഞാഴ്ച പ്രധാനമന്ത്രി മോദിയെ ദില്ലിയിലെത്തി കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചേദ്യത്തിന് പാകിസ്താന്‍ പ്രധാനമന്ത്രിയെ അല്ല ഞാന്‍ കണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Recommended Video

cmsvideo
Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls
മഹാരാഷ്ട്ര ഭരണം മാറുമോ

മഹാരാഷ്ട്ര ഭരണം മാറുമോ

ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ ശിവസേനയിലെ മാറ്റം പ്രകടമാണ്. പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തുവരികയും ചെയ്തു. മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും ഒന്നിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ മഹാസഖ്യ ഭരണം വീഴും. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രശാന്ത് കിഷോര്‍ എന്‍സിപി അധ്യക്ഷനെ കണ്ടത്.

മുസ്ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കണമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി ഒവൈസിമുസ്ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കണമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി ഒവൈസി

ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം

English summary
Speculation within Political Circle as Prashant Kishor meets Sharad Pawar in Mumbai; Yogi met Modi in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X