Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പോര്‍ട്‌സ് താരം ട്രെയിനില്‍ ദാഹിച്ചുമരിച്ചു

ലഖ്‌നൊ: ഓടുന്ന ട്രെയിനില്‍ സ്‌പോര്‍ട്‌സ് താരം വെളളം കിട്ടാതെ മരിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. അലഹാബാദിനും മിര്‍സാപൂരിനും ഇടയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. വെയ്റ്റ് ലിഫ്റ്റിംഗ് താരമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് മരിച്ചത്. ഇദ്ദേഹം യാത്ര ചെയ്തിരുന്ന കോച്ചില്‍ കുടിവെളളം ഉണ്ടായിരുന്നില്ലത്രെ.

ജമ്മു - ടാറ്റ നഗര്‍ മുരി എക്‌സ്പ്രസിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ യാത്ര ചെയ്തിരുന്നത്. അംബാല സിറ്റിയില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അസ്ഹറുദ്ദീന്‍. മത്സരത്തില്‍ സില്‍വര്‍ മെഡലും ഇയാള്‍ നേടിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ മരണം റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

uttar-pradesh

റെയില്‍വേ പോലീസ് ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അസ്ഹറുദ്ദീന്റെ പരവേശം കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ടിക്കറ്റ് എക്‌സാമിനറെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കോച്ചില്‍ ഞായറാഴ്ച രാവിലെ മുതല്‍ വെള്ളമുണ്ടായിരുന്നില്ല എന്ന് യാത്രക്കാര്‍ ആരോപിച്ചു.

നിരവധി തവണ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇടയ്ക്ക് നിരവധി പ്രധാനപ്പെട്ട സ്റ്റോപ്പുകള്‍ കഴിഞ്ഞെങ്കിലും അധികൃതര്‍ വെള്ളം നിറയ്ക്കാന്‍ തയ്യാറായില്ലെന്ന് ട്രെയിനിലെ യാത്രക്കാര്‍ കുറ്റപ്പെടുത്തി. ഡെയ്‌ലി ഭാസ്‌കറാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+