പാര്‍ട്ടിക്ക് പങ്കില്ല, കേസ് ബിനോയ് തനിയെ തന്നെ പരിഹരിച്ചോളുമെന്ന് എസ്ആര്‍പി

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായ് പോലീസ് യാത്രാവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കേസുണ്ടെങ്കില്‍ ബിനോയ് അത് തനിയെ പരിഹരിച്ചോളുമെന്ന് എസ്ആര്‍പി പറഞ്ഞു.

1

പാര്‍ട്ടിയോ നേതാക്കളോ ഈ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് നേതൃത്വത്തിന് യാതൊരു ബാധ്യതയുമില്ല. കോടിയേരി മകനാണ് വിഷയത്തില്‍ ഉള്‍പ്പെട്ടത്. അത് അയാള്‍ തന്നെ പരിഹരിക്കും. കോടിയേരി അതില്‍ ഇടപെടില്ല. അതിനാല്‍ തന്നെ പാര്‍ട്ടി വിഷയം പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ഇനി അത്തരം പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും എസ്ആര്‍പി പറഞ്ഞു. ദുബായിലെ ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയാണ് ഇപ്പോള്‍ ബിനോയിക്ക് കുരുക്കായിരിക്കുന്നത്.

2

നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറിക്കും കേന്ദ്ര നേതൃത്വത്തിനും ജാസ് ടൂറിസം കമ്പനി പരാതി നല്‍കിയിരുന്നു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എസ്ആര്‍പി നിലപാട് വ്യക്തമാക്കുന്നത്. നേരത്തെ സിപിഎം നേതാക്കളുടെ മക്കള്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് എസ്ആര്‍പി പറഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്ക് പണം നല്‍കുന്നവരാണ് ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍ കരുതലെടുക്കേണ്ടത്. കോടിയേരിക്കെതിരെ പരാതിയില്ല. കേസില്‍ പാര്‍ട്ടി കക്ഷിയുമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യവുമില്ലെന്നും എസ്ആര്‍പി വ്യക്തമാക്കിയിരുന്നു.

English summary
srp on binoy kodiyeri financial fraud case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്