Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു പീഡനം: പദ്ധതി മുന്‍കൂട്ടി തയ്യാറാക്കിയത്, നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പൊലീസ്

അറസ്റ്റിലായ നാല് പ്രതികളെക്കുറിച്ചാണ് ബംഗളൂരു പൊലീസിന്റെ വെളിപ്പെടുത്തല്‍

ബെംഗളൂരു: ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ പുതുവത്സര ദിനത്തില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയെ പിറകെ നടന്ന് ശല്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിലസ്ഥാനത്തില്‍ അറസ്റ്റിലായ നാല് പ്രതികളെക്കുറിച്ചാണ് ബംഗളൂരു പൊലീസിന്റെ വെളിപ്പെടുത്തല്‍.

യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതുള്‍പ്പെടെ സംഭവത്തിന്റെ എല്ലാ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. 20നും 23നും ഇടയില്‍ പ്രായമുള്ളവരാണ് കേസിലെ പ്രതികള്‍. എംജി റോഡില്‍ പുതുവത്സരാഘോഷത്തിനിടെ സ്ത്രീകള്‍ കൂട്ടമായി ലൈംഗിക അതിക്രമത്തിന് ഇരയായതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം.

ആക്രമിച്ചത് അപരിചിതര്‍

ആക്രമിച്ചത് അപരിചിതര്‍

ആറ് പേര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യ പ്രതി ഐടിഐ വിദ്യാര്‍ത്ഥിയും ഡെലിവറി കബോയിയുമായ അയ്യപ്പയും മറ്റ് മൂന്ന് പേരുമാണ് അറസ്റ്റിലായിട്ടുള്ളത്. പെണ്‍കുട്ടിയുടെ താമസസ്ഥലത്തിന് സമീപത്താണ് യുവാക്കള്‍ താമസിക്കുന്നതെന്നതൊഴിച്ചാല്‍ യുവതിയ്ക്ക് ഇവരുമായി ഒരു പരിചയവുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

 പിറകെ നടന്ന് ശല്യപ്പെടുത്തി

പിറകെ നടന്ന് ശല്യപ്പെടുത്തി

നാല് ദിവസത്തോളമായി പീഡനത്തിനിരയായ യുവതിയുടെ പിറകെ നടന്ന് പ്രതികള്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്നും ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിനൊപ്പം തിരിച്ചുവരികയായിരുന്ന യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആറുപേരും ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ നിര്‍ണ്ണായകം

വീഡിയോ നിര്‍ണ്ണായകം

സമീപവാസി പകര്‍ത്തിയ വീഡിയോ ആണ് പ്രതികളെ പിടികൂടുന്നതിന് നിര്‍ണ്ണായകമായത്. വീഡിയോയുമായി ഇയാള്‍ രംഗത്തെത്തിയതോടെ ജനുവരി മൂന്നിന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+