സുഹൃത്തുക്കളെ വെടിവച്ചു വീഴ്ത്തി, ഒടുവില്‍ തോക്കിന് മുനയില്‍ ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം!!!
പരിക്കേറ്റ മൂവരേയും എയിംസില്‍ പ്രവേശിപ്പിച്ചു
ദില്ലി: പാര്ക്കിന് പുറത്തുവച്ച് യുവാവിന്റെ വെടിയേറ്റ സുഹൃത്തുക്കള്‍ ആശുപത്രിയില്‍. യുവതിയേയും സുഹൃത്തിനേയും വെടിവെച്ചു വീഴ്ത്തിയ യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സൗത്ത് ദില്ലിയിലെ സിരി ഫോര്ട്ടിന് സമീപത്ത് ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയ്ക്കും സുഹൃത്തിനും പരിക്കേറ്റതോടെയാണ് ഇയാള്‍ സ്വയം വെടിയുതിര്‍ത്തത്. ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ മൂവരേയും എയിംസില്‍ പ്രവേശിപ്പിച്ചു.
സെന്‍ട്രല്‍ നോയിഡയില്‍ ജോലി ചെയ്യുന്ന കാജല്‍ ജെറ്റിന് സര്‍ക്കാര്‍ എന്നിവര്‍ പാര്ക്കിന് പുറത്ത് സംസാരിച്ചിരുന്ന സുഹൃത്തുക്കള്ക്കടുത്തേക്ക് നടന്നെത്തിയ ഇയാള്‍ വാദപ്രതിവാദത്തിനൊടുവില്‍ ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സിഐഎസ് കോണ്‍സ്റ്റബിളിന്റെ മകനായ പ്രതി പിതാവിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാറ്റിന്, കാജല്‍ എന്നിവര്‍ക്ക് വയറ്റിലും നെഞ്ചിലുമാണ് വെടിയേറ്റത്. പ്രതി സംഭവത്തിന് ശേഷം നെറ്റിയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ യുവതിയെ ശല്യം ചെയ്തിരുന്നയാളാണ് യുവാവ് എന്ന് യുവതിയുടെ വീട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തിരുന്നു.
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications