ദില്ലിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിന്: ആഭ്യന്തര മന്ത്രാലയം
ദില്ലി: ദേശീയ തലസ്ഥാനമായ ദില്ലിയിലെ ആരോഗ്യവും അതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങളും കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ജിഎൻസിടിഡി) ഭേദഗതി2021 നിയമത്തിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2021 മാർച്ച് 22 ന് ലോക്‌സഭയും 2021 മാർച്ച് 24 ന് രാജ്യസഭയും പാസാക്കിയ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ജിഎൻസിടിഡി) ഭേദഗതി നിയമത്തിന് മാര്‍ച്ച് 28 ന് രാഷ്ട്രപതിയും അംഗീകാരം നല്‍കി.
നിയമത്തിലെ 21, 24, 33, 44 വകുപ്പുകളിലാണ് പ്രധാനമായം ഭേദഗതി വന്നത്. മൂലധനത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കു, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും ലഫ്റ്റനന്റ് ഗവർണറുടെയും (എൽജി) ഉത്തരവാദിത്തങ്ങൾ കൂടുതൽ നിർവചിക്കുക, നിയമസഭയും എക്സിക്യൂട്ടീവും തമ്മിൽ യോജിപ്പുള്ള ബന്ധം സൃഷ്ടിക്കുക എന്നിവയാണ് ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നതാണ് കേന്ദ്രം വ്യക്തമാക്കുന്നത് . ഈ ഭേദഗതി ദില്ലിയില്‍ മികച്ച ഭരണം ഉറപ്പാക്കുകയും ദില്ലിയിലെ സാധാരണക്കാർക്കായി മികച്ച പദ്ധതികളും പരിപാടികളും മെച്ചമായി നടപ്പാക്കുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ദില്ലി സർക്കാർ മികച്ച രീതിയില്‍ പ്രവർത്തിച്ചിട്ടില്ലെന്നും അതിനാൽ ഓക്സിജന്റെ അഭാവം മൂലം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ദില്ലി സർക്കാരിന് അയച്ച കത്തിലൂടെ അടുത്തിടെ ആരോപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ രോഗ്യവും അതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങളും സംസ്ഥാന സര്‍ക്കാറിന്‍റെ ചുമതലയാണെന്ന വിശദീകരണത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications