കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപാഠികളുടെ ലാപ്‌ടോപ് മോഷ്ടിച്ച് ഇന്റര്‍നെറ്റിലൂടെ വിറ്റു!

Google Oneindia Malayalam News

ഭോപ്പാല്‍: കൂട്ടുകാരുടെ ലാപ്‌ടോപ് മോഷ്ടിച്ച് ഇന്‍ര്‍നെറ്റിലൂടെ വില്‍പന നടത്തിയ വിരുതനെ പിടിയില്‍. പ്ലസ് ടു വിദ്യാര്‍ഥിയായ അതുല്‍ വര്‍മ എന്ന 19 കാരനാണ് കയ്യോടെ പിടിയിലായത്. ഓണ്‍ലൈന്‍ വില്‍പനകേന്ദ്രമായ ഒ എല്‍ എക്‌സ് ഡോട്ട് കോമിലൂടെയാണ് അതുല്‍ മോഷ്ടിച്ച ലാപ്‌ടോപുകള്‍ വിറ്റത്. എം ബി എ വിദ്യാര്‍ഥികളായ കൂട്ടുകാരുടെ ലാപ്‌ടോപ്പുകളാണ് ഇയാള്‍ മോഷ്ടിച്ച് വിറ്റത്.

19,000 രൂപയ്ക്കാണ് അതുല്‍ വര്‍മ ഒരു ലാപ്ടോ്പ്പ് വിറ്റത്. മറ്റൊരു ലാപ്ടോപ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ ബാഗില്‍ മൂന്ന് ലാപ്‌ടോപ്പുകള്‍ കൂടി ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. വെബ്‌സൈറ്റില്‍ പരസ്യം കണ്ട് സംശയം തോന്നിയ ഒരാളാണ് വിവരം ക്രൈംബ്രാഞ്ച് പോലീസില്‍ വിവരം അറിയിച്ചത്.

laptop

വിലകൂടിയ മൊബൈല്‍ ഫോണുകളും മൂന്ന് ലാപ്‌ടോപ്പുകളും പരിശോധനയക്കിടെ പോലീസ് കണ്ടെടുത്തു. ഇവയെല്ലാം താന്‍ പണം കൊടുത്ത് വാങ്ങിയതാണ് എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പോലീസ് ബില്ല് ചോദിച്ചതോടെ അതുല്‍ വര്‍മ കുടുങ്ങി. അയല്‍ക്കാരായ കൂട്ടുകാരുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതാണ് എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

ആദ്യത്തെ ലാപ്‌ടോപ്പ് വാങ്ങിയ ആളുടെ ഫോണ്‍ നമ്പര്‍ അതുല്‍ വര്‍മ പോലീസിന് നല്‍കി. ഈ നമ്പറില്‍ വിളിച്ച് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ലാപ്‌ടോപ്പ് വാങ്ങിയ ആള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ലാപ്‌ടോപ്പ് തിരിച്ചുനല്‍കി. രണ്ട് മണിക്കൂര്‍ വേണ്ടിവന്നു പോലീസിന് അതുല്‍ വര്‍മയെക്കൊണ്ട് മോഷണം നടത്തിയ കാര്യം സമ്മതിപ്പിക്കാന്‍.

English summary
12 class student steals Laptop of a friend, sells it on OLX in Bhopal, arrested. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X