കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാർഗെറ്റ് ഇല്ലെങ്കിൽ ഷോക്ക്, വെള്ളമില്ല, ഭക്ഷണമില്ല; മ്യാൻമാർ കമ്പനി കുടുക്കിയ ഇന്ത്യക്കാരുടെ ജീവിതം

Google Oneindia Malayalam News

'എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു' അത് പറയുമ്പോൾ സ്റ്റീഫൻ വെസ്ലിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. മ്യാൻമാറിൽ ജോലി തട്ടിപ്പിനിരയായി ബന്ധിയാക്കപ്പെട്ട തമിഴ്നാട് സ്വദേശിയാണ് സ്റ്റീഫൻ. മ്യാൻമാർ പട്ടാളം മോചിപ്പിച്ചതോടെ ഒക്‌ടോബർ 5 ന് ഉച്ചയ്ക്ക് 2 മണിയോടെ ചെന്നൈയിലെത്തിയ ഇന്ത്യക്കാരിൽ ഒരാൾ.

'അത് ഞങ്ങളുടെ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതി. പൊട്ടികരഞ്ഞു'. സ്റ്റീഫന്റെ മുഖത്തും വാക്കുകളിലും ഭയം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. അതേ വേദനയോടെ തന്നെയാണ് മ്യാൻമാറിൽ തട്ടിപ്പിനിരയായി കൊടും ക്രൂരതകൾ അനുഭവിക്കേണ്ടി വന്ന തന്റെയും സഹപ്രവർത്തകരുടെയും കഥ സ്റ്റീഫൻ പറയുന്നത്.

1

ബെംഗളൂരുവിൽ ഗ്രാഫിക്ക് ഡിസൈനറായിരുന്നു സ്റ്റീഫൻ. കോവിഡ് വന്നതോടെ ജോലി നഷ്ടമായി. പിന്നാലെ കോയമ്പത്തൂരിൽ ചെറിയൊരു ജോലി സംഘടിപ്പിച്ചു. ഇവിടെ വെച്ചാണ് സുഹൃത്തിന്റെ നിർദേശപ്രകാരമാണ് വിദേശത്തെ ജോലിക്കായി ഒരു റിക്രൂട്ട്മെന്റ് ഏജൻസിയെ സമീപിക്കുന്നത്. പിന്നാലെ ജോലി ലഭിച്ചു. തായ്ലാഡിലാണ് ജോലിയെന്നാണ് ഏജൻസി അറിയിച്ചത്. എന്നാൽ കമ്പനി തൊഴിൽ വിസ നൽകിയിരുന്നില്ല. അവിടെ എത്തിയപ്പോൾ അറൈവൽ വിസ നൽകിയെന്നും സ്റ്റീഫൻ ഓർത്തെടുക്കുന്നു.

അഗ്നിപഥിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത; റിക്രൂട്ട്‌മെന്റ് റാലി തുടങ്ങിഅഗ്നിപഥിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത; റിക്രൂട്ട്‌മെന്റ് റാലി തുടങ്ങി

2

ബാങ്കോക്കിൽ എത്തിയ തങ്ങളെ 450 കിലോമീറ്ററിന് അപ്പുറത്തേക്കുള്ള ഒരു പ്രദേശത്തേക്ക് കൊണ്ടുപേയി. ഇതിനിടിയിൽ ടാക്സി നിർത്തുകയും മുമ്പിലുണ്ടായിരുന്ന ട്രക്കുകളിൽ കയറാൻ നിർദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഭയം ആരംഭിച്ചതെന്ന് സ്റ്റീഫൻ പറയുന്നു. പിന്നാലെ ഒരു നദിക്കരയിൽ ഇറക്കിവിട്ടു. തുടർന്ന് ഒരു ബോട്ടിൽ കയറ്റി മറ്റൊരു സ്ഥലത്ത് എത്തിച്ചു. ഇവിടെ കടത്തികൊണ്ടു വന്നവരെയെല്ലാം പട്ടാള യൂണിഫോമിൽ തോക്കുകളുമായി നിൽക്കുന്ന രണ്ട് പേർക്ക് കൈമാറി. അവർ എല്ലാവരെ 15 മിനിറ്റോളം മുട്ടുകുത്തിച്ച് നിർത്തിയ ശേഷം പാസ് പോർട്ടിന്റെ ഫോട്ടോ എടുത്തു.

3

പിന്നാലെ മറ്റൊരു വാഹനം എത്തുകയും എല്ലാവരെയും അതിൽ കയറ്റി കുറച്ച് ദൂരെയുള്ള ഒരു ഓഫിസിലെത്തിക്കുകയും ചെയ്തു. അവിടെവെച്ച് എല്ലാവരെയും ഒരു വർഷത്തെ കരാറിൽ നിർബന്ധിച്ച് ഒപ്പിടിച്ചു. അതിന് ശേഷം ജോലി എന്താണെന്ന് മാനേജ്മെന്റ് വിശദീകരിച്ചു. ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കമ്പനിയിലാണ് എത്തിപ്പട്ടതെന്ന അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായ്ത്. മോഡലുകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ഡേറ്റിംഗ് ആപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമ്പന്നരായ ബിസിനസുകാരെ വശീകരിക്കുകയും ചെയ്യുകയാണ് ഇതിന്റെ പ്രധാന പ്രവർത്തന രീതി.

ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്‌ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്‌

4

മൊബൈൽ ആപ്ലളിക്കേഷനുകൾ വഴി വിപണിയിൽ പണം നിക്ഷേപിക്കാൻ ആളുകളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണം. ചെറിയ തുക ഇടുന്നവർക്ക് വരുമാനം നൽകി പ്രോൽസാഹിപ്പിക്കുകയും വലിയ തുക നിക്ഷേപിതക്കുമ്പോൾ പണം തട്ടുകയുമാണ് രീത്. സംശയം തോന്നാതിരിക്കാൻ, ഉപഭോഗ്താക്കളുടെ കോളുകൾക്ക് മറുപടി നൽകാനും കമ്പനി സ്ത്രീകളെ ഉൾപ്പടെ കമ്പനി നിയമിച്ചിരുന്നു. ഓരോ ജീവനക്കാരനും ഒരു ടാർഗെറ്റ് നൽകിയിട്ടുണ്ട് . കുറഞ്ഞത് 50 ആളുകളുമായി ഒരു ദിവസം സംസാരിക്കണം. ലക്ഷ്യം നേടാനായില്ലെങ്കിൽ ക്രൂരമായ ശിക്ഷാ രീതികളാണ് കമ്പനി ഉപയോഗിച്ചിരുന്നത്.

5

ഇതിൽ ഷോക്കടിപ്പിക്കുന്നതാണ് പ്രധാനം.ടാർഗെറ്റ് തീർക്കത്തവരെയും വിസമ്മതിക്കുന്നവർക്കും ഇലക്ട്രിക്ക് ഷോക്ക് നൽകും. ദുരിത ജീവിതം തുടരുന്നതിനിടെയാണ് മ്യാൻമാർ സൈന്യം രക്ഷപകരായി എത്തിയത്. ജീവിതം അവസാനിച്ച് എന്ന് കരുതിയിടത് പുതിയ വെളിച്ചം യാദൃശ്യകമായി വന്നപ്പോൾ പൊട്ടിക്കരഞ്ഞെന്നും സ്റ്റീഫൻ പറയുന്നു. തുടർന്ന് പാസ്പോർട്ടുകൾ കൂടി കമ്പനിയിൽ നിന്ന് വീണ്ടെടുത്ത് സൈന്യം തങ്ങളെ രക്ഷപ്പെടുത്തി. എന്നാൽ ഒരു നദിക്കരയിൽ ഇവരെ ഉപക്ഷിച്ച ശേഷം മുന്നോട്ടുള്ള യാത്രയ്ക്കുള്ള റൂട്ട് പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്.

കുവൈത്തിലേക്ക് യുഎസ് മിസൈല്‍ എത്തുന്നു; വെട്ടിലാകുന്നത് ഇറാന്‍... ഇന്ത്യന്‍ നേവി കപ്പലുംകുവൈത്തിലേക്ക് യുഎസ് മിസൈല്‍ എത്തുന്നു; വെട്ടിലാകുന്നത് ഇറാന്‍... ഇന്ത്യന്‍ നേവി കപ്പലും

6

സംഘത്തിലുണ്ടായിരുന്ന 16 പേർ വഴിയറിയാതെ വനത്തിലൂടെ നടന്നു. തുടർന്ന് ഒരു റോഡിലെത്തി. എന്നാൽ തായ്ലഡ് പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി അതിർത്തി കടന്നെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കാര്യം പറഞ്ഞെങ്കിലും അവർക്ക് അത് മനസിലായില്ല അവർ തങ്ങളെ ജയിലിലടച്ചു. ക്രൂരമായ പെരുമാറ്റങ്ങളാണ് ഇവിടെയും ഉണ്ടായത് വെള്ളം പോലും നൽകിയിരുന്നില്ല. വാർത്ത പുറത്ത് വന്ന് ഇന്ത്യൻ എംബസിയുടെ ഇടപെടൽ ഉണ്ടായതോടെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിലേക്ക് മാറ്റി. പിന്നാലെ കോടതിയിൽ ഹാജരാക്കി. കോടതി 4000 തായ് ബട്ട് പിഴ ചുമത്തി.

7

പണം ഇല്ലാത്തതിനാൽ വീണ്ടും ജയിലിൽ പാർപ്പിച്ചു. ഇവിടെ നിന്നുംപ്രവാസി തമിഴരുമായി ബന്ധപ്പെടുകയും ,തമിഴ്നാട് കേന്ദ്ര സർക്കാരുകളുടെ ഇടപടലിന്റെ ഫലമായി ഒടുവിൽ മോചനം... ഭയത്തോടെയും തിരിച്ചെത്തിയ സന്തോഷത്തോടെയും ഇടറിയ ശബ്ദത്തിൽ സ്റ്റീഫൻ പറഞ്ഞവസാനിപ്പിക്കുന്നു... ഒരു മാധ്യമ പ്രവർത്തകന്റെ സഹായത്തോടെയാണ് സ്റ്റീഫൻ പ്രവാസി തമിഴരുമായി ബന്ധപ്പെട്ടത്. ഇവരുടെ ഇടപെടലോടെ സെപ്തംബർ 21ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതോടെയാണ് സ്റ്റീഫന്റെയും മറ്റ് ഇന്ത്യക്കാരുടെയും മോചനം സാധ്യമായത്. ഒക്ടോബർ 4 ന് ഇവർ ഇന്ത്യയിലെത്തി

മകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതിമകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതി

English summary
story of 16 Indians who had been held hostage by a fraudulent company in military government Myanmar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X