കോണ്‍ഗ്രസ് കരുത്താര്‍ജിക്കണം, ജനാധിപത്യത്തിന് വേണം നിങ്ങളെ, പറയുന്നത് ബിജെപിയുടെ മന്ത്രി
മുംബൈ: കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ബിജെപിയുടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് ശക്തമാകേണ്ടത് ജനാധിപത്യത്തിന് ആവശ്യമാണെന്ന് ഗഡ്കരി പറയുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അതിശക്തമാകുമെന്നാണ് താന്‍ സത്യസന്ധമായി വിശ്വസിക്കുന്നതെന്നും മന്ത്രി വക്തമാക്കി. കോണ്‍ഗ്രസ് ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. അതിന്റെ സ്ഥാനങ്ങളും കരുത്തും പ്രാദേശിക പാര്‍ട്ടികള്‍ സ്വന്തമാക്കി കഴിഞ്ഞു. അതൊരിക്കലും ഇന്ത്യന്‍ ജനാധിപത്യത്തിന് നല്ല കാര്യമല്ലെന്നും ഗഡ്കരി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഇടത്തിലേക്ക് പ്രാദേശിക പാര്‍ട്ടികള്‍ വരാതെ നോക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ഉറച്ച് വിശ്വസിച്ച് പാര്‍ട്ടിയില്‍ തന്നെ തുടരണമെന്നും ഗഡ്കരി പറഞ്ഞു.

ജേണലിസം അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുവേയാണ് കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം താനൊരിക്കലും പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനായി ഇല്ലെന്നും കേന്ദ്ര മന്ത്രി പറയുന്നു. ഞാനൊരു ദേശീയ രാഷ്ട്രീയ നേതാവാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് ഈ ഘട്ടത്തില്‍ തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുമ്പ് ഞാന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ അവിടെയെത്തിയതില്‍ ഇപ്പോള്‍ സന്തോഷവാനാണ്. ചെയ്യുന്ന കാര്യത്തില്‍ കൃത്യത വേണമെന്ന് കരുതുന്ന രാഷ്ട്രീയക്കാരനാണ് ഞാന്‍. വലിയ ആഗ്രഹങ്ങള്‍ തനിക്കില്ലെന്നും അദ്ദേഹം പഞ്ഞു.
കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം ഒരിക്കലും ജനാധിപത്യത്തിന് നല്ലതല്ല. ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തെ പരിപോഷിപ്പിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന്റെ കരുത്ത് പ്രാദേശിക പാര്‍ട്ടികളാണ് ചോര്‍ത്തിയത്. അതൊരു നല്ല കാര്യമല്ലെന്നും ഗഡ്കരി പറയുന്നു. അടല്‍ ബിഹാരി വാജ്പോയി 1950കളുടെ അവസാനം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. എന്നിട്ടും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആദരവ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ജനാധിപത്യത്തില്‍ എപ്പോഴും പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസ് കരുത്തരായി വരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി.
കോണ്‍ഗ്രസിനെ ഈ ഘട്ടത്തില്‍ നേതാക്കള്‍ കൈവിടരുത്. തോല്‍വിയെ തുടര്‍ന്ന് അവര്‍ പ്രതീക്ഷ കൈവിടരുത്. നന്നായി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാവണം. തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് ഒരാളും കോണ്‍ഗ്രസ് വിട്ടുപോകാന്‍ പാടില്ല. എല്ലാ പാര്‍ട്ടിക്കും അവരവരുടേതായ ദിനങ്ങള്‍ വരും. അതിനായി പരിശ്രമിക്കുക എന്നതാണ് വലിയ കാര്യം. ഭരണപക്ഷവും പ്രതിപക്ഷവും എന്നത് ജനാധിപത്യത്തിന്റെ രണ്ട് പാതികളാണെന്ന് ഗഡ്കരി പറഞ്ഞു. 1980കളില്‍ ബിജെപിയില്‍ തുടരുന്നതിനെന്തിനാണെന്ന് നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്കര്‍ ചോദിച്ചിരുന്നു. അന്ന് ബിജെപി വളരെ മോശം സമയത്തായിരുന്നു. എന്നാല്‍ എന്റെ വിശ്വാസങ്ങള്‍ക്കൊപ്പം ഞാന്‍ നിന്നു. പിന്നീട് വാജ്പേയുടെ നേതൃത്വത്തില്‍ ഇന്ന് കാണുന്ന പാര്‍ട്ടിയായി മാറിയെന്നും ഗഡ്കരി പറഞ്ഞു.
നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്ന് കരുതി അവര്‍ തമ്മില്‍ ശത്രുതയിലാണെന്ന് പറയാനാവില്ല. മഹാരാഷ്ട്രയുടെ രാഷ്ട്രീയ പാരമ്പര്യം തന്നെ വിയോജിപ്പുകള്ക്കിടയിലുമുള്ള സൗഹൃദങ്ങളാണ്. ഇന്നത്തെ രാഷ്ട്രീയം അവസരവാദമായി മാറിയിരിക്കുകയാണ്. പല അഭിപ്രായങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്ന രീതി മാറിയിരിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.
-
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം










Click it and Unblock the Notifications