വടക്കുകിഴക്കന്‍ മേഖലയില്‍ അതിശക്തമായ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത
ദില്ലി: അതിശക്തമായ ഭൂകമ്പത്തില്‍ വിറച്ച് വടക്കുകിഴക്കന്‍ മേഖല. റിക്ടര്‍ സ്‌കെയിലില്‍ 6.1 ശതമാനം രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാകെ വിറച്ചു. ഇന്ന് രാവിലെയോടെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അതിശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്. ശക്തമായ ചലനങ്ങള്‍ ത്രിപുരയിലും മണിപ്പൂരിലും മിസോറമിലും അസമിലും രേഖപ്പെടുത്തി. അതിശക്തമായ ഭൂകമ്പത്തിന്റെ ശക്തി കൊല്‍ക്കത്തിയില്‍ വരെയുണ്ടായിരുന്നുവെന്ന് യൂറോപ്പ്യന്‍-മെഡിറ്ററേനിയന്‍ സെയ്‌സ്‌മോളജിക്കല്‍ സെന്ററിലെ വെബ്‌സൈറ്റില്‍ പറയുന്നു. ദൃക്‌സാക്ഷികളും വളരെ ഭയത്തോടെയാണ് സംസാരിച്ചത്. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂകമ്പമാണ് ഇതെന്ന് മിസോറം സ്വദേശി പറയുന്നു.

ബംഗ്ലാദേശിലെ ചിറ്റഗോങ്കിന്റെ കിഴക്ക് 183 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പുലര്‍ച്ചെ 5.15ഓടെയാണ് ശക്തമായ ഭൂകമ്പമുണ്ടായത്. അതേസമയം 5.53 മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലും 30 സെക്കന്‍ഡ് നീണ്ട് നില്‍ക്കുന്ന ചലനങ്ങളാണ് രേഖപ്പെടുത്തിയത്. അതിശക്തമാണെന്നും, ഭയന്ന് പോയെന്നും പ്രദേശവാസികള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് നിരവധി പേര്‍ വന്നിട്ടുണ്ട്.












Click it and Unblock the Notifications