• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പ്, ശാസ്ത്രഞ്ജര്‍ പറയുന്നത്

Google Oneindia Malayalam News

ഡെറാഡൂണ്‍: ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ രംഗത്ത്. ഈ സാഹചര്യത്തില്‍ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് മികച്ച തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ നേപ്പാളിലെ വിദൂര പര്‍വതമേഖലയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നുയ ഈ ഭൂചലനത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്.

1

ഇന്ത്യന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം നിലവില്‍ വന്നതെന്ന് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ സീനിയര്‍ ജിയോഫിസിസ്റ്റ് അജയ് പോള്‍ പറഞ്ഞു. ഇന്ത്യന്‍ ഫലകത്തില്‍ യുറേഷ്യന്‍ ഫലകത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദം കാരണം, അടിയില്‍ അടിഞ്ഞുകൂടുന്ന ഊര്‍ജം ഭൂകമ്പങ്ങളുടെ രൂപത്തില്‍ ഇടയ്ക്കിടെ സ്വയം പുറത്തേക്ക് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2

കാത്തിരുന്ന രാജയോഗം അടുത്തെത്തി; ഇനി ആഘോഷത്തിന്റെ നാളുകള്‍; ഈ ഭാഗ്യരാശിക്കാരാണോകാത്തിരുന്ന രാജയോഗം അടുത്തെത്തി; ഇനി ആഘോഷത്തിന്റെ നാളുകള്‍; ഈ ഭാഗ്യരാശിക്കാരാണോ

ഹിമാലയത്തിനടിയില്‍ ഊര്‍ജം അടിഞ്ഞുകൂടുന്നത് മൂലം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് സാധാരണമായ ഒരു പ്രക്രിയയാണ്. അതുകൊണ്ട് തന്നെ ഹിമാലയന്‍ പ്രദേശത്തില്‍ ഭൂചലനത്തിന് സാധ്യതയുള്ളതാണ്. ഒരു വലിയ ഭൂകമ്പത്തിന്റെ ശക്തമായ സാധ്യത ഇപ്പോഴും ഹിമാലയന്‍ മേഖലയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

3

ഈ മേഖലയിലുണ്ടാകുന്ന ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ ഏഴോ അതിലധികമോ ആയിരിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ഊര്‍ജം എത്രത്തോളമുണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ചിലപ്പോള്‍ അടുത്ത നിമിഷം സംഭവിക്കാം. അല്ലെങ്കില്‍ അടുത്ത മാസം. അതും അല്ലെങ്കില്‍ 100 വര്‍ഷം കഴിഞ്ഞ്.- അദ്ദേഹം വ്യക്തമാക്കി.

4

1897ല്‍ ഷില്ലോങ്ങിലും 1905 ല്‍ കാന്‍ഗ്രയിലും 1934 ല്‍ ബീഹാര്‍- നേപ്പാളിലും 1950 ല്‍ അസമിലും ഉണ്ടായ ഭൂചലനങ്ങള്‍ ഉള്‍പ്പെടെ, കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മേഖലയില്‍ നാല് വലിയ ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ ഉണ്ടായിട്ടും ഭൂകമ്പത്തിന്റെ ആവൃത്തിയെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല.

5

1991ല്‍ ഉത്തരകാശിയിലും 1999ല്‍ ചമോലിയിലും 2015ല്‍ നേപ്പാളിലും ഭൂകമ്പമുണ്ടായിരുന്നു. പ്രവചനാതീതമായതിനാല്‍ ഭൂകമ്പങ്ങളെ ഭയപ്പെടുന്നതിനുപകരം, അവയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും അവ ജീവനും സ്വത്തിനും ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാനും സ്വയം തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

6

കെട്ടിട നിര്‍മ്മാണങ്ങള്‍ അടക്കം ഭൂകമ്പത്തെ പ്രതിരോധിക്കുന്നതായിരിക്കണം. ഭൂകമ്പങ്ങള്‍ക്ക് മുമ്പും അവ സംഭവിക്കുന്ന സമയത്തും അവ സംഭവിച്ചതിന് ശേഷവും എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണമെന്നതിന് കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും പോള്‍ വ്യക്തമാക്കി. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഭൂകമ്പത്തെ കുറിച്ചുള്ള മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. ഇവ ചെയ്താല്‍ ഭൂകമ്പം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ 99.99 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

7

'വർഗ്ഗീയ സംഘർഷങ്ങൾ ലക്ഷ്യം വെച്ചുള്ള ദി കേരള സ്റ്റോറിയെ കുറിച്ച് ഗവർണർക്ക് മിണ്ടാട്ടമില്ല'; ബ്രിട്ടാസ്'വർഗ്ഗീയ സംഘർഷങ്ങൾ ലക്ഷ്യം വെച്ചുള്ള ദി കേരള സ്റ്റോറിയെ കുറിച്ച് ഗവർണർക്ക് മിണ്ടാട്ടമില്ല'; ബ്രിട്ടാസ്

ജപ്പാനില്‍ മികച്ച തയ്യാറെടുപ്പ് കാരണം, ഇടത്തരം തീവ്രതയുള്ള ഭൂകമ്പങ്ങളാല്‍ രാജ്യം നിരന്തരം ആഘാതമനുഭവിക്കുന്നുണ്ടെങ്കിലും ജീവനും സ്വത്തിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയും തങ്ങളുടെ ടീമുകളെ ഗ്രാമങ്ങളിലേക്കും സ്‌കൂളുകളിലേക്കും അയച്ച് ഭൂകമ്പത്തിന്റെ ആഘാതം കുറയ്ക്കാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് അവബോധം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Strong earthquake likely in Himalayan region, Scientists Says Need To Preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X