കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീച്ചര്‍ വീട്ടുജോലി ചെയ്യാന്‍ പറഞ്ഞു, വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍നിന്ന് പുറത്താക്കി

  • By Sruthi K M
Google Oneindia Malayalam News

രാജസ്ഥാന്‍: പത്താം ക്ലാസുകാരനു ടീച്ചര്‍ നല്‍കിയത് വീട്ടുജോലി. സംഭവം നടക്കുന്നത് രാജസ്ഥാനിലെ ബാര്‍മറിലാണ്. ബാര്‍മറിലെ ഭീമാര്‍ലൈ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയായ ലാലു സിങ്ങിനോട് അധ്യാപിക ആവശ്യപ്പെട്ടത് തന്റെ വീട്ടുജോലി ചെയ്യണമെന്നാണ്. പറ്റില്ലെന്ന് പറഞ്ഞ ലാലുവിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്.

സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് ലാലു അധ്യാപികയ്ക്കും സ്‌കൂളിനുമെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതിനെതുടര്‍ന്ന് ബലോട്ര സബ് ഡിവിഷണല്‍ ഓഫീസര്‍ ഉദയ്ഭാനുവിന് ലാലു പരാതി നല്‍കുകയും ചെയ്തു.

teacher

സ്‌കൂള്‍ അധികൃതരോട് ചോദിച്ചപ്പോള്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത്തരം നിസാര കാര്യങ്ങള്‍ക്ക് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ നടപടി ശരിയല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇതിനെതിരെ നടപടിയെടുക്കുമെന്നും ഉദയ്ഭാനു പറഞ്ഞു.

ആറാം ക്ലാസ് മുതല്‍ തന്നെ ടീച്ചര്‍ നിര്‍ബന്ധിച്ച് വീട്ടിലെ ജോലികള്‍ ചെയ്യിക്കാറുണ്ടെന്ന് ലാലു പറയുന്നു. വീട്ടുജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോഴൊക്കെ ടീച്ചര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ഇനി ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു. നാട്ടുകാരും ഈ വിഷയം സംബന്ധിച്ച് സ്‌കൂള്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ കുട്ടിയെ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

English summary
A Class 10 student in Rajasthan was allegedly expelled for refusing to work as a domestic help in the house of a teacher of the school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X