കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതു നേരത്തെ ചെയ്തിരുന്നുവെങ്കില്‍ രോഹിത് വെമുല മരിക്കില്ലായിരുന്നു!

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ദളിത് അധ്യാപകര്‍ രാജിവെക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനു പിന്നാലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായി. രോഹിത് വെമുലയ്‌ക്കൊപ്പം കോളേജില്‍ നിന്നു പുറത്താക്കിയ നാല് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനാണ് സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായത്.

ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതിലും കാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയതിലും മനംനൊന്താണ് രോഹിത് ആത്മഹത്യ ചെയ്തത്. സര്‍വ്വകലാശാല അധികൃതര്‍ സസ്‌പെന്‍ഷന്‍ നേരത്തെ പിന്‍വലിക്കുകയായിരുന്നെങ്കില്‍ ഒരുപക്ഷെ രേഹിത് ആത്മഹത്യ ചെയ്യിലായിരുന്നവെന്നാണ് സുഹൃത്തുക്കളും പ്രതിഷേധക്കാരും പറയുന്നത്.

rohitvemula

നാല് വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍വ്വകലാശാല അധികൃതര്‍ പുറത്തിറക്കി. എബവിപി പ്രവര്‍ത്തകരെ രോഹിതും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നുവെന്നാണ് പറയുന്നത്. യാക്കൂബ് മേമന്റെ വധത്തെ രോഹിത് അനുകൂലിച്ചിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നാണ് രോഹിത്തിനെയും മറ്റ് നാല് വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തത്. ഹോസ്റ്റലില്‍ നിന്നും സ്‌കൂളില്‍ നിന്നും പുറത്താക്കിയ രോഹിത്തും സുഹൃത്തുക്കളും കോളേജിനു മുന്നില്‍ സമരം നടത്തിയിരുന്നു.

English summary
revoke the suspension on the four Dalit research students belonging to the Ambedkar Students Association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X