കൊല്‍ക്കത്തയിലും ചുംബന സമരം... ആരും തടഞ്ഞില്ല... വീഡിയോ കാണാം
കൊല്‍ക്കത്ത: സദാചാര പോലീസിങ്ങിനെതിരെ ചുംബനക്കൂട്ടായ്മ നടത്തിയാല്‍ കേരളത്തിലും ഹൈദരാബാദിലും തടയാന്‍ ആളുകളെത്തും. എന്നാല്‍ മുംബൈയിലും കൊല്‍ക്കത്തയിലും അങ്ങനെയല്ല കാര്യങ്ങള്‍. നവംബര്‍ 2 ന് കൊച്ചിയിലും ഹൈദരാബദിലും സംഘര്‍ഷമുണ്ടായപ്പോള്‍ മുംബൈയില്‍ സമരം സമാധാനപരമായിരുന്നു.
നവംബര്‍ അഞ്ചിനായിരുന്നു കൊല്‍ക്കത്തയില്‍ ചുംബനക്കൂട്ടായ്മ നടന്നത്. കേരളത്തില്‍ തുടക്കമിട്ട പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പരിപാടി. പക്ഷേ എതിര്‍ക്കുവാനും തടുക്കുവാനും പോലീസോ സദാചാര പോലീസോ കൊല്‍ക്കത്തയില്‍ എത്തിയില്ല.

പ്രസിദ്ധമായ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികളും ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബനക്കൂട്ടായ്മയില്‍ പങ്കെടുത്തു. സദാചാര പോലീസുകാരുടെ കാര്യത്തില്‍ കേരളത്തില്‍ നിന്ന് ബംഗാളും ഒട്ടും വ്യത്യസ്തമല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ കൂട്ടായ്മയെ തല്ലി ഓടിക്കാന്‍ ആരും എത്തിയില്ലെന്നത് ആശ്വാസകരമാണ്.
ഫ്രം കൊച്ചി ടു കൊല്‍ക്കത്ത... ഇതായിരുന്നു സംഗമത്തിനെത്തിയ പലരുടേയും കൈകളിലെ പ്ലക്കാര്‍ഡുകള്‍ പറഞ്ഞിരുന്നത്. സദാചാരപോലീസിങിന്റേയും ലൗജിഹാദിന്റേയും പേര് പറഞ്ഞ് രാജ്യത്ത് സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്രാപിക്കുകയാണെന്ന് കൂട്ടായ്മയുടെ സംഘാടകര്‍ പറഞ്ഞു. അതിനെ ചെറുത്ത് തോല്‍പിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറയുന്നു.
കേരളത്തില്‍ പോലീസുകാരായിരുന്നു ചുംബന സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാല്‍ കൊല്‍ക്കത്തയില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു പ്രതിഷേധക്കൂട്ടായ്മ. പരസ്പരം ചുംബനങ്ങളും ആശ്ലേഷങ്ങളും കൈമാറി അവര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.












Click it and Unblock the Notifications