Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം നേരിടുന്നു; സുരക്ഷിതത്വം എംബസി ഉറപ്പാക്കണമെന്ന് ബ്രിട്ടാസ്

ദില്ലി: യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സുരക്ഷിതരായി അതിര്‍ത്തിയിലെത്തിക്കേണ്ട ഉത്തരവാദിത്വം അടക്കം ഇന്ത്യന്‍ എംബസ്സി ഏറ്റെടുക്കേണ്ടതാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു. അതിര്‍ത്തിയിലേക്ക് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രെയിന്‍ സൈന്യത്തിന്റെ ആക്രമണം നേരിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യുക്രൈന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സംഘങ്ങളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും രാജ്യസഭാ എം പി എന്ന നിലയില്‍ വിദേശകാര്യവകുപ്പുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് അറിയിച്ചു. വിദ്യാര്‍ത്ഥികളോട് അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചത്. സ്വന്തം ചെലവില്‍ അതിര്‍ത്തികളിലേക്ക് പോകണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അപകടകരവും മനുഷ്യത്വ രഹിതവുമാണെന്നും എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

1

എവിടെയാണ് സുരക്ഷിത സ്ഥാനം, എങ്ങോട്ടേയ്ക്കാണ് പോകേണ്ടത് എന്നറിയാതെ ആശങ്കയുടെ നടുവിലായ ഒരുപാട്‌പേര്‍ ...കരുതി വെച്ചിരിക്കുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നുപോയേക്കാം എന്ന ഭയവും രക്ഷപെട്ട് എങ്ങനെയും നാട്ടിലെത്താനുള്ള ശ്രമവും. യുക്രൈനില്‍ നിന്നും മലയാളികള്‍ അടക്കം ഒരുപാട് വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ ദിവസങ്ങളായി നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും അറിയുകയാണ്.

2

വിദ്യാര്‍ത്ഥികളോട് അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചത്. സ്വന്തം ചെലവില്‍ അതിര്‍ത്തികളിലേക്ക് പോകണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അപകടകരവും മനുഷ്യത്വ രഹിതവുമാണ് എന്ന് പറയേണ്ടി വരുന്നു. 'സ്വന്തം ഉത്തരവാദിത്തത്തില്‍ പടിഞ്ഞാറന്‍ യുക്രൈന്‍ വഴി രക്ഷപ്പെട്ടോളൂ'...യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശമിതായിരുന്നു.

3

മറ്റൊരു വഴിയുമില്ലാതെ ഇറങ്ങിയവര്‍ നേരിട്ടതോ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണവും. സൈന്യം മലയാളി വിദ്യാര്‍ത്ഥികളുടെയടക്കം മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതല്‍ 8 മണിക്കൂര്‍ പലരെയും തടഞ്ഞുനിര്‍ത്തി,അവര്‍ക്കുനേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു.രക്ഷപെടാനുള്ള കൊതികൊണ്ട് ഇതെല്ലം സഹിച്ച് അതിര്‍ത്തിയിലേക്കെത്തിപ്പെടുന്ന വിദ്യാര്‍ഥികള്‍ ആകട്ടെ കൊടും തണുപ്പില്‍ കുടുങ്ങികിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും അതിര്‍ത്തിയിലേക്കെത്തിപ്പെടാന്‍ പോലും പറ്റാത്തവര്‍ വേറെയും.

4

ജീവന്‍ പണയം വെച്ച് കിലോമീറ്ററുകളോളം നടന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ഷെല്‍ട്ടറുകളില്‍ കഴിയുന്നത് അതിലും വലിയ ആശങ്കയിലാണ്..വിസ പ്രോസസിംഗ് എന്ന പേരില്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നു...മറ്റ് രാജ്യക്കാരുടെ ഉന്തിലും തള്ളിലും പെട്ട്‌പോകുന്നു,പരിക്കേല്‍ക്കുന്നു, മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു..ഇതൊക്കെ കടന്നാലേ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പറേഷന്‍ ഗംഗയിലേക്ക് എത്താനാകു.

5

എല്ലാവരെയും സുരക്ഷിതരായി അതിര്‍ത്തിയിലെത്തിക്കേണ്ട ഉത്തരവാദിത്വം അടക്കം ഇന്ത്യന്‍ എംബസ്സി ഏറ്റെടുക്കേണ്ടതാണ്. യുക്രൈന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സംഘങ്ങളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കണം.രാജ്യസഭാ എം പി എന്ന നിലയില്‍ വിദേശകാര്യവകുപ്പുമായി നിരന്തരം സംസാരിക്കുന്നുണ്ട്.വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ എസ് ജയ് ശങ്കറിന് ഈ വിഷയവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയച്ചു കഴിഞ്ഞു.

6

അതേസമയം, യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി. യുക്രൈനില്‍ കുടുങ്ങിയ മലയാളികളില്‍ നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാര്‍കിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

കൊടും തണുപ്പില്‍ നടന്ന് പോളണ്ട് എത്തിയ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ യുക്രൈനിലെ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാന്‍ യുക്രൈന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിര്‍ത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+