കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥി പ്രക്ഷോഭത്തിന് രക്ഷിതാക്കളുടെ പിന്തുണ; 'നിങ്ങൾ അഭിമാനമാണ് മക്കളെ', ഫേസ്ബുക്ക് പോസ്റ്റ്!

Google Oneindia Malayalam News

Recommended Video

cmsvideo
Family's message to students who lead cab protest | Oneindia Malayalan

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മില്ലിയയിലെ പ്രതിഷേധം രാജ്യ വ്യാപകമായിരിക്കുകയാണ്. സമരത്തിന് മുൻനിരയിൽ തന്നെ മലയാളി വിദ്യാർത്ഥികളുമുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ മുന്നിരയിലുള്ള മലയാളി വിദ്യാര്‍ഥികളുടെ വീട്ടുകാരുമായുള്ള സംസാരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജാമിയ മില്ലിയയിലെ ബി.എ അറബിക് വിദ്യാര്‍ഥിയായ ലദീദ സഖലൂണിന്റെയും മാസ്കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഷഹീനിന്‍റെയും ആയിഷ റെന്നയുടെയും കുടുംബക്കാരുമായുള്ള സംസാരമാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ലദീദയും ഉപ്പയും തമ്മിലുള്ള വാഡ്‌സ്ആപ്പ് സംഭാഷമാണത്തിൽ സമരത്തിലെ മുന്‍നിരയിലുള്ള മകളെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും ഈ ത്യാഗം വെറുതെയാവില്ലെന്നും ഉപ്പ അയച്ച മെസേജില്‍ പറയുന്നു. ലദീദയുടെ ഉപ്പയെപോലെ പോലീസ് മർദ്ദനത്തിന് ഇരയായ ഷഹിൻ അബ്ദുള്ളയുടെ ഉമ്മയും, ഷഹിനെ ദില്ലി പോലീസ് തല്ലുമ്പോൾ വിരചൂണഅടി പ്രതിരോധം തീർത്ത ആയിഷ റെനയുടെ ഭർത്താവും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.

പ്രിയപ്പെട്ടവരോട് സംസാരിക്കാൻ കഴിയുന്നില്ല

പ്രിയപ്പെട്ടവരോട് സംസാരിക്കാൻ കഴിയുന്നില്ല


ഫോണിൽ ഒരുപാട് പേര് വിളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇവിടത്തെ അവസ്ഥ കാരണം പ്രിയപ്പെട്ടവരോട് പോലും ഫോണിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.പല മാധ്യമങ്ങളും ലൈവിൽ കിട്ടാൻ ശ്രമിച്ചു. ഫോൺ നെറ്റ്‌വർക്ക് അടക്കം തടസ്സപ്പെട്ട സ്ഥിതിയായിരുന്നു.ഒരുപാട് അക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടെയുള്ള പലരും ക്രൂരമായി തന്നെ മർദിക്കപ്പെട്ടു എന്ന് തുടങ്ങുന്നതായിരുന്നു ലദീദ സകലൂന്റെ ഫേസ്ബുകക് പോസ്റ്റ്.

സമരം തുടങ്ങിയിട്ടേയുള്ളൂ

സമരം തുടങ്ങിയിട്ടേയുള്ളൂ

ഹോസ്പിറ്റലിൽ നിന്നും പലരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എല്ലാർക്കും ശാരീരിക വേദനയും മറ്റു പ്രയാസങ്ങളും ധാരാളമുണ്ട്. എന്നാൽ ഈ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത വേദനയൊന്നും അനുഭവിപ്പിക്കുന്നില്ല. സമരം ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. വരും ദിവസങ്ങളിൽ ഇൻഷാ അല്ലഹ് നമുക്ക് വീണ്ടും ഏറ്റുമുട്ടാമെന്നും ലദീദിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

എന്തിനെയോർത്ത് ഭയക്കണം?

കൂടിപ്പോയാൽ നമ്മുടെ ജീവൻ നഷ്ടപ്പെടും. എന്നാൽ അത്‌ ഞങ്ങൾ പണ്ടേ പടച്ചോന് വേണ്ടി സമർപ്പിച്ചതാണ്.എല്ലാരുടെയും പ്രാർത്ഥനയും പിന്തുണയും വേണം.കൂടെ നിൽക്കുന്ന എല്ലാവരോടും സ്നേഹം.ഇത് പോലെയുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാർത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോർത്ത് ഭയക്കാൻ എന്ന് ഉപ്പയുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ലദീദയ പറയുന്നു.

സമര രംഗത്ത് തുടരണം...

ദില്ലി പോലീസ് വലിച്ചിഴച്ച് പൊതിരെ തല്ലിയ ഷഹീനിന്റെ ഉമ്മയു മകനോട് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഉമ്മയെ വിളിച്ചു, സമരത്തില്‍ നിന്നും പിന്തിരിയരുതെന്നും അഭിമാനത്തോടെ സമരരംഗത്ത് മുന്നോട്ട് പോകാനും ഉമ്മ അറിയിച്ചതായി ഷഹീന്‍ ഫേസ്ബുക്കില്‍ കുറിച്ചുിട്ടുണ്ട്. ഷഹഹീനിനെ പോലീസ് തല്ലി ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആയിഷ റെന്ന


ഷഹീനെ തല്ലിചതക്കുമ്പോള്‍ പ്രതിരോധം തീര്‍ത്ത ആയിഷ റെന്നയുടെ ഭര്‍ത്താവിന്റെ പോസ്റ്റും സോഷ്യൽ‌ മീഡിയയിൽ വൈറഖലാകുന്നുണ്ട്. ഇവളെ പോലെ ഒരു ഇണയെ കിട്ടാന്‍ ഞാന്‍ എത്രമാത്രം നാഥനെ സ്തുതിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല എന്നായിരുന്നു ആ പോസ്റ്റ്. ജാമിഅ മില്ലിയ സമരത്തിന്റെ പ്രതീകമായി മാറിയ ചിത്രങ്ങളിലൊന്നാണ് സര്‍വകലാശാല വിദ്യാര്‍ഥിനിയായ ആയിഷ റന്ന അതിക്രമികളായ പൊലീസിന് നേരെ മുഷ്ടി ഉയര്‍ത്തി നില്‍ക്കുന്ന രംഗം.

English summary
Students protest against CAA; Viral facebook post of students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X