കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരേ റാം.... മധുര സ്വപ്‌നങ്ങള്‍.... ബജറ്റിനെ നോക്കി സുബ്രഹ്മണ്യന്‍ സ്വാമി, കേന്ദ്ര ബജറ്റിലെ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശ്ശനം, പറയുന്നതിനു പിന്നിലെ കാരണങ്ങള്‍ ഇവയാണ്...

  • By Desk
Google Oneindia Malayalam News

കേന്ദ്ര ബജറ്റിലെ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശ്ശനമാണ് ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിക്കുന്നത്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ വസ്തുതകള്‍ക്കെതിരെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. ബജറ്റിലെ വസ്തുതകള്‍ വിശകലനം ചെയ്യുന്ന മൂന്ന് ട്വിറ്റുകളിലൂടെയാണ് സ്വാമി തന്റെ നിലപാട് പരസ്യമാക്കിയത്.

<strong>ജയ് ശ്രീറാം വിളിക്കുന്നത് ആളുകളെ തല്ലിച്ചതയ്ക്കുന്നതിന് വേണ്ടി, രൂക്ഷ വിമർശനവുമായി അമർത്യ സെൻ!</strong>ജയ് ശ്രീറാം വിളിക്കുന്നത് ആളുകളെ തല്ലിച്ചതയ്ക്കുന്നതിന് വേണ്ടി, രൂക്ഷ വിമർശനവുമായി അമർത്യ സെൻ!

2018 ലെ കാര്‍ഷിക വരുമാനം, 2022 ആകുമ്പോഴേക്കും ഇരട്ടി ആക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ കണക്കിനെ വിശകലനം ചെയ്യുന്നു സ്വാമി.... ഈ കണക്കു പ്രകാരം 4 വര്‍ഷത്തിനുളളിലാണ് കാര്‍ഷിക വരുമാനം ഇരട്ടിപ്പിക്കേണ്ടത്. ഇതിനുളള മറുചോദ്യവുമായി സ്വാമി അവതരിപ്പിക്കുന്ന കണക്ക് ഇപ്രകാരമാണ്.

മധുരസ്വപ്‌നങ്ങള്‍

മധുരസ്വപ്‌നങ്ങള്‍


സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 18% എന്ന കണക്ക് പ്രതീക്ഷിച്ചാല്‍ മാത്രമാണ് ഇത്തരമൊരു വളര്‍ച്ച നിലവില്‍ സാധ്യമാകൂ. എന്നാല്‍, നിലവില്‍ കാര്‍ഷിക വരുമാനം പ്രതിവര്‍ഷം 2.0% വളര്‍ച്ച നിരക്ക് ഉളളപ്പോള്‍ ഇത്തരമൊരു ലക്ഷ്യം എങ്ങനെ കൈവരിക്കും... ഇതാണ് സ്വാമിയുടെ സംശയം. മധുരസ്വപ്‌നങ്ങള്‍ എന്നും സ്വാമി ഇതിനെ വിശേഷിപ്പിക്കുന്നു.

വിയോജിപ്പ് ജിഡിപിയിലും

വിയോജിപ്പ് ജിഡിപിയിലും

മറ്റൊരു ട്വിറ്റില്‍ ജിഡിപി യെപ്പറ്റിയുളള വിയോജിക്കലാണ് വ്യക്തമാകുന്നത്. ഫിനാന്‍സ്് മിനിസ്റ്ററിന്റെ പ്രസംഗത്തിലെ എട്ടാമത്തെ പാരഗ്രാഫില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയാണ് സ്വാമിയുടെ അടുത്ത വിശകലനം. മൊത്തം ആഭ്യന്തര ഉല്‍പ്പാദന നിരക്കിന്റെ (ജി. ഡി. പി) കാര്യത്തില്‍ ലോകത്തിലെ ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഈ പരാമര്‍ശ്ശമാണ് സ്വാമി ചോദ്യം ചെയ്യുന്നത്. പവര്‍ പാരിറ്റി കണക്കിലെടുക്കുമ്പോള്‍ ഇതിനകം തന്നെ നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്....അപ്പോള്‍ ഏതാണ് ശരി? ആറാമത്തെയോ, അതോ മൂന്നമത്തെയോ? - ഒടുവില്‍ രണ്ട് പ്രസ്താവനകളുടെയും കൃത്യതതയെ ചോദ്യം ചെയ്തു കൊണ്ട പറയുന്നത്, രണ്ട് കണക്കുകളും വാസ്തവമാകാന്‍ സാധ്യതയില്ല എന്നാണ്.

1 ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സ്ഥിതി

1 ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സ്ഥിതി


രണ്ടമത്തെ ട്വിറ്റില്‍ മറ്റൊരു വൈരുദ്ധ്യവും സ്വാമി ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തിലെ പത്താമത്തെ പാരഗ്രാഫില്‍, ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്ന കാര്യമാണ് സ്വാമി ചൂണ്ടിക്കാട്ടുന്നത്.... 55 വര്‍ഷം കൊണ്ടാണ് 1 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക സ്ഥിതിയിലേക്ക് രാജ്യം എത്തിയത് എന്നാണ് ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്നത്. എന്നാല്‍ ആ സ്ഥാനത്ത്, ഞങ്ങള്‍ (എന്‍ഡിഎ) 5 വര്‍ഷത്തിനുളളില്‍ 1 ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചു.

ഹരേ റാം ...

ഹരേ റാം ...

ഇന്ന് ഞങ്ങള്‍ 3 ട്രില്ല്യണ്‍ ഡോളറെന്ന പുരോഗതി കൈവരിച്ചു.. ഇതിനുളള വിമര്‍ശ്ശനമായി സ്വാമി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു- അതായത് 55 വര്‍ഷം എന്നത് എപ്പോള്‍ മുതല്‍ ആണ് കണക്കാക്കിയത്? 2019 മെയ് 26 നുളളില്‍ 1 ട്രില്ല്യണ്‍ ചേര്‍ത്തു എന്നാണോ? ഇന്നാണോ മൂന്ന് ട്രില്ല്യണിന് അടുത്തെത്തിയത്? അപ്പോള്‍ 1 ട്രില്ല്യണ്‍ വെറും ആറാഴ്ചക്കുളളില്‍ !!! ഹരേ റാം... എന്ന തരത്തില്‍ പോകുന്നു സ്വാമിയുടെ വിമര്‍ശ്ശനം.

English summary
Subramanian Swamy's tweet against Union budget 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X