Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ ക്ഷാമം:പ്രശ്നം പരിഹരിക്കാൻ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത് ഇത്-സുബ്രമണ്യൻ സ്വാമി

വാക്സിൻ ക്ഷാമം:പ്രശ്നം പരിഹരിക്കാൻ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത് ഇത്-സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടരുമ്പോൾ പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. എന്നാൽ രാജ്യത്തെ ആവശ്യത്തിനുള്ള വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല ഉത്പാദനത്തിന്റെ 57 ശതമാനം മാത്രമാണ് സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാന സർക്കാരുകൾ പരസ്യമായി രംഗത്തെത്തിയിരുന്നു.

vaccine

ഇപ്പോഴിത വാക്സിൻ ലഭിക്കത്ത ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് സുബ്രമണ്യൻ സ്വാമി. മതിയായ വാക്സിനുകൾ ലഭിക്കാത്തതിൽ നിരാശരായ എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളും ഒന്നിച്ചുചേർന്ന് വിദേശത്ത് നിന്ന് ഒന്നിച്ച് ഓർഡറുകൾക്കായി ഇറക്കുമതി ചെയ്യുമെന്നും ബിൽ കേന്ദ്രത്തിലേക്ക് അയക്കുമെന്നും മോദി സർക്കാരിന് മുന്നറിയിപ്പ് നൽകുക. പണം നൽകുന്നത് നിരസിക്കാൻ മോദി സർക്കാരിന് രാഷ്ട്രീയമായി കഴിയില്ലെന്ന് സുബ്രമണ്യൻ സ്വാമി പറഞ്ഞു.

വാക്സിൻ നയത്തിൽ കേന്ദ്രവും സർക്കാരും തമ്മിലുള്ള ഭിന്നത തുടരുകയാണ്. കേന്ദ്ര വിഹിതം പോലും കൃത്യസമയത്ത് കിട്ടുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. അതിനിടയിലാണ് നേരിട്ട് വിദേശത്ത് നിന്ന് സ്വന്തം നിലയ്ക്ക് വാങ്ങാനും സാധിക്കാത്ത അവസ്ഥയാണ്. പഞ്ചാബ് ഇതിനായി ശ്രമിച്ചെങ്കിലും സംസ്ഥാന സർക്കാരിന് നേരിട്ട് വിൽക്കാൻ സാധിക്കില്ലെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേണ. കരാർ കേന്ദ്രവുമായി മാത്രമാണെന്ന് വ്യക്തമാക്കിയ കമ്പനി ഇടപാടുകൾ കേന്ദ്രസർക്കാർ വഴി മാത്രമേയുള്ളുവെന്ന നിലപാടിലാണ്.

കേന്ദ്ര വിഹിതത്തിലെ അപര്യാപതത മൂലം കേരളം ഇന്ത്യയിലെ കോവിഡ് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്നും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വന്തം നിലയ്ക്കും വാക്സിൻ വാങ്ങിയിരുന്നു. ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യത്തിനുള്ള ഏക പരിഹാരം വാക്സിനേഷൻ മാത്രമാണെന്നിരിക്കെ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ജനസംഖ്യയുടെ മൂന്ന് ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്സിൻ ലഭിച്ചത്.

Recommended Video

cmsvideo
    Virus cause damage to men's $exual life

    അതേസമയം ഉത്പാദിപ്പിക്കുന്നതിന്റെ പകുതി മാത്രം വാക്സിനാണ് ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തുന്നതെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നത്. പ്രതിദിനം ഉത്പാദിപ്പിക്കുന്നതിന്റെ 57 ശതമാനം മാത്രമാണ് രാജ്യത്തെ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. വിവിധ കമ്പനികൾ ചേർന്ന് പ്രതിദിനം 28.33 ലക്ഷം ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കുമ്പോൾ 12 മുതൽ 13 ലക്ഷം വരെ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ജനങ്ങളിലേക്ക് എത്തുന്ന 57 ശതമാനത്തിന് പുറമെയുള്ളവ എന്താണ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രം വ്യക്തത വരുത്തിയിട്ടുമില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+