കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകുള്‍ റോയിയുടെ ആദ്യ ഗെയിം ത്രിപുരയില്‍, ബിജെപിയില്‍ നിന്ന് വിശ്വസ്തനെ തിരികെ എത്തിക്കും?

Google Oneindia Malayalam News

അഗര്‍ത്തല: ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മുകുള്‍ റോയ് തിരിച്ചെത്തിയതിന് പിന്നാലെ വന്‍ നീക്കങ്ങള്‍. ത്രിപുരയില്‍ വമ്പനൊരു നേതാവിനെ ടിഎംസിയിലേക്ക് തിരിച്ചെത്തിക്കാനാണ് മുകുള്‍ റോയിയുടെ ശ്രമം. ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് കരുതിയ സുദീപ് റോയ് ബര്‍മനാണ് തിരികെ എത്തുമെന്ന് കരുതുന്നത്. ബര്‍മന്‍ നേരത്തെ തൃണമൂല്‍ വിട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത് മുകുള്‍ റോയ് ബംഗാളില്‍ തൃണമൂല്‍ വിട്ട സമയത്തായിരുന്നു. സുദീപ് റോയ് ബര്‍മന്‍ മുകുള്‍ റോയിയുടെ വിശ്വസ്തനാണ്.

1

ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യ ബുദ്ധി സുദീപ് റോയ് ബര്‍മന്റേതായിരുന്നു. സിപിഎമ്മിന്റെ അടിത്തറ തകര്‍ത്തതും അദ്ദേഹമായിരുന്നു. എന്നാല്‍ എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ബിപ്ലവ് ദേവിനായിരുന്നു മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ഇതില്‍ അതൃപ്തനായിരുന്നു ബര്‍മന്‍. ബിപ്ലവുമായി കടുത്ത അഭിപ്രായ ഭിന്നത സുദീപ് റോയിക്കുണ്ട്. അതുകൊണ്ട് അദ്ദേത്തെ തിരികെയെത്തിക്കാന്‍ മുകുള്‍ റോയ് ശ്രമിക്കുന്നുണ്ട്. അതേസമയം ബിജെപി ഈ നീക്കത്തെ വലിയ തോതില്‍ ഭയക്കുന്നുണ്ട്.

ബിജെപിയുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ബിപ്ലവിനേക്കാള്‍ സ്വാധീനം സുദീപ് റോയ് ബര്‍മനാണ്. എംഎല്‍എമാരില്‍ നല്ലൊരു പങ്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. തൃണമൂലിലേക്ക് ഇവര്‍ തിരിച്ചുപോകാന്‍ തുടങ്ങിയാല്‍ അതോടെ ബിജെപി ത്രിപുരയില്‍ തകര്‍ന്ന് തരിപ്പണമാകും. ബിജെപിക്കുള്ള സ്വാധീനം മുഴുവന്‍ സുദീപില്‍ നിന്ന് വന്നതാണ്. സ്വന്തമായി വോട്ടുബാങ്ക് പോലും ത്രിപുരയില്‍ ബിജെപിക്കില്ലായിരുന്നു. ബര്‍മന്‍ പോയാല്‍ നിരവധി പേര്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടി വിടുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസിലായിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്നു ബര്‍മന്‍. ടിഎംസിയില്‍ ഒരു വര്‍ഷത്തോളം ഈ പദവിയില്‍ ഇരുന്നു. തുടര്‍ന്നാണ് ബിജെപിയിലേക്ക് കളം മാറിയത്. ടിഎംസിയിലേക്ക് പോകാനാണ് സുദീപ് റോയ് ബര്‍മന്റെ ശ്രമം. എന്നാല്‍ മമതാ ബാനര്‍ജി ഇതിന് അനുമതി നല്‍കുമോ എന്നറിയില്ല. ടിഎംസി വഴങ്ങിയിട്ടില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബോന്ദൂര്‍ നാം സുദീപ് എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ബിജെപിയെ തുറന്ന് എതിര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ തൃണമൂലുമായുള്ള ബന്ധം ശക്തമാക്കാം.

Recommended Video

cmsvideo
'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post | Oneindia Malayalam

പ്രദ്യുത് മാണിക്യ ദേബ്ബര്‍മയുടെ പാര്‍ട്ടി ത്രിപ്രയുമായി സഖ്യത്തിനാണ് ബര്‍മന്‍ ശ്രമിക്കുകയെന്നാണ് സൂചന. അടുത്തിടെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്രിപ്ര ബിജെപി പരാജയപ്പെടുത്തിയിരുന്നു. ഇവരുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തുകയാണ് സുദീപ് റോയ് ബര്‍മന്‍ ലക്ഷ്യമിടുന്നത്.

English summary
sudip roy barman may jump ship to tmcin tripura after mukul roy entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X