കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് എത്തിയ സുഹാസിനി രാജ് യെച്ചൂരിക്കൊപ്പം, ചിത്രം പ്രചരിക്കുന്നു, സത്യം ഇതാണ്

Google Oneindia Malayalam News

ദില്ലി: ശബരിമലയില്‍ കയറാന്‍ ശ്രമിച്ച് ഒടുവില്‍ വന്‍ പ്രതിഷേധം മൂലം ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനും സഹപ്രവര്‍ത്തകനും പിന്‍മാറേണ്ടതായി വന്നിരുന്നു. പോലീസ് കനത്ത സുരക്ഷയൊരുക്കി സുഹാസിനിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സുഹാസിനി രാജ് പിന്മാറുകയായിരുന്നു. അതിന് പിന്നാലെ സുഹാസിനി രാജിന് കമ്മ്യൂണിസ്റ്റ് ബന്ധം എന്ന തരത്തില്‍ വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ അഴിച്ച് വിട്ടിരിക്കുകയാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം സുഹാസിനി രാജ് എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. ഇതാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍. റിപ്പോര്‍ട്ടറുമായി കെട്ടിപ്പിടിച്ച് നില്‍ക്കുന്ന നേതാവിനേയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്താണെന്ന് മനസ്സിലായോ എന്ന വാക്കുകളോട് കൂടിയാണ് ചിത്രം പ്രചരിക്കുന്നത്.

yechri

യഥാര്‍ത്ഥത്തില്‍ ആ ചിത്രത്തില്‍ സീതാറാം യെച്ചൂരിക്കൊപ്പമുള്ള വ്യക്തി സുഹാസിനി രാജല്ല. മറിച്ച് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദാണ്. ഗുജറാത്തില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്ത മോദിയുടേയും സംഘപരിവാറിന്റെയും കടുത്ത വിമര്‍ശക കൂടിയാണ്. 2015 ഓഗസ്റ്റില്‍ മുംബൈയിലെ ആസാദ് മൈതാനില്‍ നടന്ന സിപിഎം റാലിയില്‍ യെച്ചൂരിക്കൊപ്പം പങ്കെടുത്ത ചിത്രമാണ് സുഹാസിനിയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്.

ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ പേരില്‍ വ്യാജ ചിത്രം പ്രചരിക്കുന്നതായി സുഹാസിനി രാജ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിംഗിന് വേണ്ടിയാണ് സുഹാസിന് സഹപ്രവര്‍ത്തകനൊപ്പം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. ആരുടേയും വിശ്വാസം വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സുഹാസിനി പറഞ്ഞു.

English summary
Suhasini Raj with Sitaram yechuri, fake news spreads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X