കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദില്‍ അഹമ്മദിന് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ നിന്ന്.... ഭീകരക്യാമ്പുകളില്‍ എത്തിയതിന് തെളിവ്

Google Oneindia Malayalam News

Recommended Video

cmsvideo
ആദില്‍ അഹമ്മദിന് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ നിന്ന്

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായെത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദറിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ആദില്‍ ഒരുവര്‍ഷം മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് ഇയാള്‍ എത്തിയിരുന്നു. പരിശീലനം ലഭിച്ചത് ഇവിടെ നിന്നാണ്. പാകിസ്താനിലെ ഭീകരരുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു ഇയാള്‍. അതേസമയം ജെയ്‌ഷെയുടെ പ്രാദേശിക ഘടകങ്ങള്‍ക്ക് ഇതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മറ്റ് മാര്‍ഗങ്ങളില്‍ കൂടി ആക്രമണത്തിന്റെ നീക്കങ്ങള്‍ പുറത്താവരുതെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

1

അതേസമയം കശ്മീരില്‍ നിന്നുള്ള യുവാക്കളെ ജെയ്‌ഷെ നിരന്തരമായി സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് തന്നെയുള്ളവരെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന രീതിയിലാണ് ഇവര്‍ പരീക്ഷിക്കുന്നത്. പാകിസ്താനികളെ തീര്‍ത്തും ഒഴിവാക്കിയിരുന്നു. ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനിലും പാകിസ്താനെ ഒറ്റപ്പെടുത്താനാണ് തീരുമാനം. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്.

അതേസമയം ആക്രമണത്തിനായി ആര്‍ഡിഎക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. 150 മുതല്‍ 200 കിലോഗ്രാം വരെയുള്ള ആര്‍ഡിഎക്‌സാണ് ഉപയോഗിച്ചത്. വാഹനങ്ങള്‍ക്ക് വേഗം കുറയുന്ന മേഖലയിലാണ് ആക്രമം നടത്താനായി ഇവര്‍ തിരഞ്ഞെടുത്തത്. ആക്രമിക്കപ്പെട്ട വാഹനം ബുള്ളറ്റ് പ്രൂഫോ മറ്റ് സംരക്ഷണമോ ഇല്ലാത്തതായിരുന്നു. പാര്‍ലമെന്റില്‍ സര്‍വകക്ഷി യോഗത്തില്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. വിവാദ പ്രസ്താവന നടത്തിയ നവജോത് സിദ്ധുവിനെ കപില്‍ ശര്‍മ ഷോയില്‍ നിന്ന് പുറത്താക്കിയതായും സൂചനയുണ്ട്.

കൊട്ടിയൂര്‍ പീഡനം: ഫാ. വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്, 3 ലക്ഷം പിഴ, 6 പേരെ വെറുതെ വിട്ടു!!കൊട്ടിയൂര്‍ പീഡനം: ഫാ. വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്, 3 ലക്ഷം പിഴ, 6 പേരെ വെറുതെ വിട്ടു!!

English summary
suicide bomber adil ahmad visited pakistan last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X