കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുമലത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും? കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ലോക്സഭാ സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനിടെ സഖ്യത്തിന് തലവേദനയായിരിക്കുകയാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യ സുമലതയുടെ സ്ഥാനാര്‍ത്ഥിത്വം. മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാനാണ് സുമലത ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജെഡിഎസിന്‍റെ സിറ്റിങ്ങ് സീറ്റാണ് മാണ്ഡ്യ.ഇത് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ദളിന്.

അതേസമയം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍
‌അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുമലത കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചില തിരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടതായാണ് വിവരം.

മത്സരത്തിനൊരുങ്ങി സുമലത

മത്സരത്തിനൊരുങ്ങി സുമലത

മൂന്ന് തവണ മാണ്ഡ്യയിൽ നിന്നും ലോക്സഭയിലെത്തിയ നേതാവാണ് സുമലതയുടെ ഭർത്താവ് അംബരീഷ്. അംബരീഷിന്റെ മണ്ഡലത്തിൽ സുമതയെ മത്സരിക്കണമെന്ന് ഫാന്‍സ് അസോസിയേഷനുകളും അംബരീഷിന്‍റെ അനുയായികളും ആവശ്യപ്പെട്ടിരുന്നു.ഇതോടെയാണ് മത്സരിക്കാന്‍ തയ്യാറാണെന്ന് നടി വ്യക്തമാക്കിയത്.

കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ സുമലത മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. എന്നാല്‍ മാണ്ഡ്യ ജെഡിഎസിന്‍റെ സിറ്റിങ്ങ് സീറ്റാണ്.ഇത് കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ ദള്‍ ഒരുക്കമല്ല. അതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി സുമലത കൂടിക്കാഴ്ച നടത്തി.

മാണ്ഡ്യയില്‍

മാണ്ഡ്യയില്‍

വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ സുമലത സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അംബരീഷിന്‍റെ ഭാര്യ എന്ന നിലയില്‍ മാണ്ഡ്യയില്‍ സുമലതയ്ക്ക് ശക്തമായ സ്വാധീനമുണ്ട്.

ദളിന്‍റെ മറുപടി

ദളിന്‍റെ മറുപടി

അതേസമയം സുമലതയ്ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് ദള്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, മന്ത്രി ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര എന്നിവര്‍ ഇത് സംബന്ധിച്ച് കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയെന്നും ദള്‍ നേതാക്കള്‍ അറിയിച്ചു.

ഇടഞ്ഞ് അനുയായികള്‍

ഇടഞ്ഞ് അനുയായികള്‍

മാണ്ഡ്യ ദളിന് തന്നെ നല്‍കാനാണ് കോണ്‍ഗ്രസ് തിരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.എന്നാല്‍ സിദ്ധരാമയ്യയുമായുള്ള സുമലതയുടെ കൂടിക്കാഴ്ചയില്‍ അവരുടെ അനുയായികള്‍ ഇടഞ്ഞ് നില്‍ക്കുകയാണെന്നും ദള്‍ നേതാക്കള്‍ പറഞ്ഞു.

അതൃപ്തി

അതൃപ്തി

2013 ല്‍ ഹൗസിങ്ങ് മന്ത്രിയായിരിക്കെ അംബരീഷിന്‍റെ കാബിനറ്റില്‍ നിന്ന് തഴയാന്‍ കാരണക്കാരനായത് സിദ്ധരാമയ്യ ആയിരുന്നു. സീറ്റിനായി സിദ്ധരാമയ്യയെ സുമലത സമീപിച്ചത് ശരിയായില്ലെന്നാണ് അംബരീഷിന്‍റെ അനുയായികള്‍ പറയുന്നത്.

ദേവഗൗഡയെ

ദേവഗൗഡയെ

സിദ്ധരാമയ്യയ്ക്ക് പകരം ദള്‍ നേതാവ് ദേവഗൗഡയെ ആയിരുന്നു സുമലത സന്ദര്‍ശിക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാന്‍ ദള്‍ സുമലതയ്ക്ക് ടിക്കറ്റ് നല്‍കിയേനേയെന്നും ജെഡിഎസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

എതിര്‍പ്പുമായി ദള്‍

എതിര്‍പ്പുമായി ദള്‍

അതേസമയം ഞായറാഴ്ച ജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയെ കാണാന്‍ ഒരുങ്ങുകയാണ് സുമലത. അതിനിടെ മാണ്ഡ്യയിലെ എംപിയായ ശിവരാമ ഗൗഡയെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ജെഡിഎസിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.

ലക്ഷ്മി ഗൗഡയ്ക്ക് സാധ്യത

ലക്ഷ്മി ഗൗഡയ്ക്ക് സാധ്യത

അതുകൊണ്ട് തന്നെ ആരെയാകും നേതൃത്വം മണ്ഡലത്തിലേക്ക് പരിഗണിക്കുകയെന്ന് ഉറ്റുനോക്കുകയാണ് പ്രവര്‍ത്തകര്‍. സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണെങ്കില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥയായ ലക്ഷ്മി അശ്വനി ഗൗഡയെ മത്സരിപ്പിക്കാനാണ് ജെഡിഎസ് നീക്കം.മണ്ഡലത്തിന് സുപരിചിതയാണ് അശ്വിനി

രാഹുലുമായി കൂടിക്കാഴ്ച

രാഹുലുമായി കൂടിക്കാഴ്ച

അതേസമയം സുമലത മത്സരിച്ചില്ലേങ്കില്‍ ശിവരാമ ഗൗഡയെ തന്നെ ദള്‍ ഇവിടെ വീണ്ടും മത്സരിപ്പിച്ചേക്കും. അതിനിടെ അടുത്ത ആഴ്ച എച്ച്ഡി ദേവ ഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും.

വഴങ്ങാതെ കോണ്‍ഗ്രസ്

വഴങ്ങാതെ കോണ്‍ഗ്രസ്

നിലവില്‍ 12 സീറ്റുകള്‍ വേണമെന്നാണ് ദളിന്‍റെ ആവശ്യം. എന്നാല്‍ ആറ് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്. മൈസൂരു, മാണ്ഡ്യ, ഹസന്‍, ബിഡാര്‍, ശിവമോഗ, കോലാര്‍, ചിക്കബെല്ലാപൂര എന്നിവ ദളിന് വിട്ട് നല്‍കാമെന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്.

English summary
sumalatha aspires to enter electoral politics will congress give her ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X