ഒടുവില്‍ രാധേ മായ്ക്ക് കുടുക്ക് വീഴുന്നു...
മുംബൈ: അങ്ങനെ സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാധേ മായ്ക്ക് കുടുക്ക് വീഴുന്നു എന്നാണ് മുംബൈയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിയ്ക്കുന്നത്. ആള്‍ ദൈവമാണെങ്കിലും അല്ലെങ്കിലും പരാതി കിട്ടിയാല്‍ പിന്നെ പോലീസിന് ഇടപെടാതിരിയ്ക്കാന്‍ പറ്റില്ലല്ലോ...
ആഗസ്റ്റ് 14 ന് ഹാജരാകണം എന്നാവശ്യപ്പെട്ട് രാധേ മായ്ക്ക് പോലീസ് സമണ്‍സ് അയച്ചിരിയ്ക്കുകയാണ്. സ്ത്രീധന പീഡന പരാതിയില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ ' മാ' പിന്നെ കുറച്ച് കാലം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകേണ്ടിവരുമെന്ന് സാരം!!!

സണ്ണി ലിയോണിന്റെ ആരാധിക
വിവാദ ആള്‍ദൈവം രാധേ മായെ കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ പലതാണ്. സണ്ണി ലിയോണിന്റെ ആരാധികയാണ് ഇവര്‍ എന്നായിരുന്നു അതില്‍ ഒന്ന്.

സൈറ്റ് ഹാക്ക് ചെയ്തു
രാധേ മാ വിവാദത്തിലായതിന് ശേഷം അവരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ആള്‍ദൈവങ്ങളില്‍ വിശ്വസിയ്ക്കുന്നതിന് പകരം ആത്മവിശ്വാസമാണ് വേണ്ടത് എന്നായിരുന്നു ഹാക്കറുടെ സന്ദേശം.

പോലീസിനോട് സഹകരിയ്ക്കും
എന്തൊക്കെ വന്നാലും പോലീസിനോട് സഹകരിയ്ക്കും എന്നാണ് രാധേ മാ അറിയിച്ചിട്ടുള്ളത്.

പോലീസിലും ഭക്തര്‍
തനിയ്ക്ക് പോലീസിലും ഇഷ്ടം പോലെ ഭക്തരുണ്ടെന്നാണ് രാധേ മായുടെ അവകാശവാദം. അതും കേസും തമ്മില്‍ എന്താണ് ബന്ധം.

സാമ്പത്തിക സ്രോതസ്
താന്‍ ഒരു തട്ടിപ്പും നടത്തി പണം സമ്പാദിച്ചിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും തന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിയ്ക്കാമെന്നും രാധേ മാ പറയുന്നു.

രണ്ട് മക്കള്‍
രണ്ട് മക്കളാണ് രാധേ മായ്ക്ക് ഉള്ളതത്രെ. അവരില്‍ ഒരാള്‍ സിനിമയിലാണ്. ഇപ്പോള്‍ ഷൂട്ടിങ് തിരക്കിലും ആണ്.

എല്ലാം ദൈവം വഴി
തന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടവരെ കുറിച്ച് പോലീസിന് പരാതി നല്‍കാനൊന്നം രാധേ മാ തയ്യാറല്ലത്രെ. അതെല്ലാം ദൈവവുമായി നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് അവകാശവാദം.

ആരോപണങ്ങള്‍
സ്വകാര്യ ഭാഗങ്ങളില്‍ ഭക്തരെ സ്പര്‍ശിയ്ക്കാന്‍ അനുവദിയ്ക്കാറുണ്ടെന്നാണ് രാധാ മായ്‌ക്കെതിരെയുള്ള ഒരു ആരോപണം. എന്നാല്‍ ഇതൊന്നും നേരിട്ട് നിഷേധിയ്ക്കാന്‍ അവര്‍ തയ്യാറായി്ടില്ല.

പരാതി ശിഷ്യയുടെ വക
ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ള സ്ത്രീ രാധാ മായുടെ ശിഷ്യയാണ്. തന്റെ ഭര്‍ത്താവും കുടുംബാംഗങ്ങളും രാധാ മായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പീഡിയ്പ്പിയ്ക്കുന്നു എന്നാണ് പരാതി.

പരാതിക്കാരിയെ കുറിച്ച്
തനിയ്ക്ക് പരാതി നല്‍കിയ സ്ത്രീയെ കുറിച്ച് മോശമായൊന്നും പറയാനില്ലെന്നാണ് രാധാ മാ പറഞ്ഞിരിയ്ക്കുന്നത്.












Click it and Unblock the Notifications