കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ; വിവാദങ്ങളുടെ കൂട്ടുകാരി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കശ്മീരിലെ ജന്മി കുടുംബത്തില്‍ ജനിച്ച് പ്രശസ്തിയുടേയും വിവാദങ്ങളുടേയും കൊടുമുടിയിലെത്തിപ്പെട്ട വ്യക്തിയായിരുന്നു സുനന്ദ പുഷ്‌കര്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശശി തരൂരുമായുള്ള വിവാഹത്തിലെത്തും വരെ അത്രയൊന്നും സുപരിചിതയായിരുന്നില്ല സുനന്ദ .

ശശി തരൂര്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ കാലം മുതലേ ചില പൊതു ചടങ്ങുകളില്‍ അദ്ദേഹത്തിനൊപ്പം സുനന്ദ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഐപിഎല്‍ വിവാദത്തിലാണ് സുനന്ദയുടേയും തരൂരിന്റേയും പേരുകള്‍ ചേര്‍ത്ത് വക്കപ്പെടുന്നത്. ഒടുവില്‍ തരൂരിന് കേന്ദ്ര മന്ത്രി സ്ഥാനം രാജി വക്കേണ്ടതായും വന്നു.

എന്നാല്‍ പിന്നീട് തരൂര്‍ സുനന്ദയെ വിവാഹം കഴിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. അതിന് ശേഷം ദേശീയ മാധ്യമങ്ങളിലെ താരമൂല്യമുള്ള ദമ്പതികളായി തരൂരും സുനന്ദയും.

എങ്കിലും വിവാദങ്ങള്‍ ഇവരെ വിട്ടൊഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ കയറിപ്പിടിച്ചവന് നല്ല അടി കൊടുത്ത് സുനന്ദ താരമായി. വലിയ അസ്വാരസ്യങ്ങള്‍ പുറത്ത് കേട്ടിരുന്നില്ലെങ്കിലും തരൂര്‍-സുനന്ദ ബന്ധം പിരിയുന്നതായി ചില അണിയറ കഥകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലായിരുന്നു തരൂരും പാക് മാധ്യമ പ്രവര്‍ത്തയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള ട്വിറ്റര്‍ വിവാദം ഉടലെടുത്തത്.

സുനന്ദ പുഷ്‌കറിന്റെ സംഭവ ബഹുലമായി ജീവിതം അറിയാം

കശ്മീരി പണ്ഡിറ്റ്

കശ്മീരി പണ്ഡിറ്റ്

1962 ന്റെ പുതു വര്‍ഷദിനത്തിലായിരുന്നു സുനന്ദയുടെ ജനനം . കശ്മീരിലെ ബോമൈയിലെ ജന്മി കുടുംബത്തില്‍ ലെഫ്റ്റനന്റ് കേണല്‍ പുഷ്‌കര്‍ നാഥ് ദാസിന്റെ മകളായിട്ടായിരുന്നു. ജനനം. രണ്ട് സഹോദരങ്ങളാണ് സുനന്ദക്കുള്ളത്.

പഠനം ശ്രീനഗറില്‍

പഠനം ശ്രീനഗറില്‍

ശ്രീനഗറിലെ ഗവണ്‍മെന്റ് വിമണ്‍സ് കോളേജിലായിരുന്നു ബിരുദ പഠനം. 1990 കുടുംബവീട് തീവ്രവാദികള്‍ തീയിട്ടതിനെ തുടര്‍ന്ന് സുനന്ദയുടെ കുടുംബം ബോമൈയില്‍ നിന്ന് താമസം മാറി.

വിവാഹം, വിവാഹങ്ങള്‍

വിവാഹം, വിവാഹങ്ങള്‍

കോളേജ് പഠനകാലത്താണ് സുനന്ദയുടെ ആദ്യ വിവാഹം നടക്കുന്നത്. കശ്മീരി പണ്ഡിറ്റ് കുടംബത്തില്‍ നിന്നുള്ള സഞ്ജയ് റെയ്‌നയായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ വിവാഹ ബന്ധം അധിക നാള്‍ നീണ്ടില്ല.

മലയാളി ഭര്‍ത്താവ്

മലയാളി ഭര്‍ത്താവ്

ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം സുനന്ദ ദുബായിലേക്ക് പോയി. ഇവിടെ വച്ചാണ് മലാളി വ്യവസായി സുജിത്ത് മേനോനുമായി പരിചയത്തിലാകുന്നത്. അത് ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു. ഈ ബന്ധത്തില്‍ ഉണ്ടായ മകനാണ് ശിവ് മേനോന്‍

അപ്രതീക്ഷിത മരണം

അപ്രതീക്ഷിത മരണം

സുജിത് മോനോനൊപ്പമുള്ള ജീവിതവും അധിക കാലം നീണ്ടില്ല. ഒരു വാഹനാപകടത്തില്‍ സുജിത്ത് മരിച്ചു. ഈ മരണത്തിലും പലരും ദുരൂഹത ആരോപിക്കുന്നുണ്ട്. സുജിത്തിന്‍റെ സാന്പത്തിക ബാധ്യതകള്‍ സുനന്ദക്ക് ഏറ്റെടുക്കേണ്ടി വന്നതായും പറയപ്പെടുന്നു.

ശശി തരൂര്‍

ശശി തരൂര്‍

2009 ല്‍ ആണത്രെ ശശി തരൂരും സുനന്ദയും പരിചയപ്പെടുന്നത്. ദുബായിലെ ഒരു വ്യവസായി നടത്തിയ പാര്‍ട്ടിക്കിടെയായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

കേരള ടസ്‌കേഴ്‌സ്

കേരള ടസ്‌കേഴ്‌സ്

ഐപിഎല്ലില്‍ കേരളത്തിന്റെ ടീമായിരുന്നു കേരള ടസ്‌കേഴ്‌സ്. ടീമില്‍ സുനന്ദക്ക് 70 കോടി രൂപയുടെ വിയര്‍പ്പോഹരി നല്‍കിയിരുന്നു. സുനന്ദ തരൂരിന്റെ ബിനാമിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിവാദത്തോടെ സുനന്ദ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.

തരൂരിന്റെ രാജിയും വിവാഹവും

തരൂരിന്റെ രാജിയും വിവാഹവും

ഐപിഎല്‍ വിവാദത്തില്‍ ശശി തരൂരിന് കേന്ദ്ര മന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്നു. എന്നാല്‍ സുനന്ദയെ കൈവിടാന്‍ തരൂര്‍ തയ്യാറായിരുന്നില്ല. 2010 ഓഗസ്റ്റ് മാസത്തില്‍ തരൂരും സുനന്ദയും വിവാഹിതരായി.

ബിസിനസ് വുമണ്‍

ബിസിനസ് വുമണ്‍

തരൂരിനെ വിവാഹം കഴിക്കുന്ന വേളയിലും സുനന്ദ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യത്തിന് ഉടമയായിരുന്നു. ദുബായ് ആസ്ഥാനമായുള്ള ടീംകോം ഇന്‍വെസ്റ്റ്‌മെന്റിന്റെ ഉടമയും റെന്‍ഡെവൂസ് സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹ ഉടമയും ആയിരുന്നു സുനന്ദ.

തുടരുന്ന വിവാദം

തുടരുന്ന വിവാദം

വിവാഹ ശേഷം തരൂരിനൊപ്പം തിരുവനന്തപുരത്തെത്തിയ സുനന്ദയെ തിരക്കിനിടയില്‍ ഒരാള്‍ കയറിപ്പിടിച്ചു. തന്നെ അപമാനിച്ചവന് നല്ല അടികൊടുത്ത് കൊണ്ടായിരുന്നു സുനന്ദയുടെ പ്രതികരണം. ഈ വിഷയവും മാധ്യമ ശ്രദ്ധ നേടി.

 സന്തുഷ്ട കുടുംബം

സന്തുഷ്ട കുടുംബം

പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍ തരൂരിനും സുനന്ദക്കും സന്തുഷ്ട കുടുംബ ജീവിതത്തിന്റേതായിരുന്നു. താരദമ്പതികളെ പോലെ അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.

വീണ്ടും വിവാദം

വീണ്ടും വിവാദം

ഗള്‍ഫില്‍ വച്ച് ഖലീജ് ടൈംസ് എന്ന പത്രത്തിന്റെ ലേഖകനോട് മോശമായി പെരുമാറിയതാണ് സുനന്ദ പുഷ്‌കറിന് വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം നേടിക്കൊടുത്തത്.

കിംവദന്തികള്‍

കിംവദന്തികള്‍

തരൂരും സുനന്ദയും തമ്മില്‍ അത്ര സുഖത്തിലല്ല എന്ന് ഇതിനകം തന്നെ ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ട്വിറ്റര്‍ വിവാദം

ട്വിറ്റര്‍ വിവാദം

ഇതിനിടയിലാണ് പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ബന്ധം ആരരോപിച്ചുകൊണ്ടുള്ള ട്വിറ്റര്‍ വിവാദം തുടങ്ങുന്നത്. തരൂരിനൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് പറഞ്ഞ സുനന്ദ പിന്നീട് തന്റെ വാക്കുകള്‍ വിഴുങ്ങി. തങ്ങളുടേത് സന്തുഷ്ട കുടുംബമാണെന്ന് തരൂരും സുനന്ദയും ചേര്‍ന്ന് ട്വിറ്റയില്‍ സംയുക്ത പ്രസ്താവനയിറക്കി.

ഐഎസ്‌ഐ ആരോപണം

ഐഎസ്‌ഐ ആരോപണം

പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാര്‍ ഐഎസ്‌ഐ ഏജന്റ് ആണെന്ന സുനന്ദയുടെ പരാമര്‍ശം ഏറെ വിവാദത്തിന് ഇടയാക്കി.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അടിമയായിരുന്നു സുനന്ദ പുഷ്‌കര്‍ എന്നും വാര്‍ത്തകളുണ്ട്. താന്‍ ക്ഷയരോഗ ബാധിതയാണെന്ന ഒരു അഭിമുഖത്തില്‍ സുനന്ദ പറഞ്ഞിരുന്നു.

അസുഖങ്ങള്‍ പലത്

അസുഖങ്ങള്‍ പലത്

അപകടകരമായ ത്വക് ക്യാന്‍സറായിരുന്നു സുനന്ദക്കെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുനന്ദയുടെ അമ്മയും ഇതേ രോഗം ബാധിച്ചാണ് മരിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്വിറ്റര്‍ ജീവിതം

ട്വിറ്റര്‍ ജീവിതം

ട്വിറ്ററായിരുന്നു സുനന്ദക്ക് പുറം ലോകവുമായിട്ടുള്ള പ്രധാന ബന്ധം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരേയും അവര്‍ ട്വിറ്ററില്‍ സജീവമായിരുന്നു.

ദുരൂഹ മരണം

ദുരൂഹ മരണം

ഒടുവില്‍ ഒരുപാട് ദുരൂഹതകള്‍ ബാക്കി നിര്‍ത്തിയാണ് സുനന്ദ മരിക്കുന്നത്. ലീല പാലസ് എന്ന പഞ്ച നക്ഷത്ര ഹോട്ടലിലെ 345-ാം മുറിയില്‍ ഉറങ്ങിക്കിടക്കുന്നതുപോലെ അവര്‍ മരിച്ചു കിടന്നു. ട്വിറ്റര്‍ വിവാദത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദയുടെ മരണം എന്നതാണ് കൂടുതല്‍ ദുരൂഹതകള്‍ ബാക്കി നിര്‍ത്തുന്നത്.

English summary
Sunanda Pushkar: a friend of controversies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X