കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ കൊലപാതകം: ശശി തരൂരിനെ കുഴപ്പിച്ച ചോദ്യങ്ങള്‍...

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആറര മണിക്കൂറോളം ആണ് ശശി തരൂരിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഐപിഎല്ലുമായി ബന്ധപ്പെട്ടായിരുനഅനു ഇത്തവണ ചോദ്യങ്ങള്‍ ഏറേയും എന്നാണ് വിവരം.

കഴിഞ്ഞ തവണകളിലേത് പോലെ ത്ര എളുപ്പമായിരുന്നില്ല ഇത്തവണത്തെ ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. തരൂരും സുനന്ദയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മാത്രമായിരുന്നില്ല ഇത്തവണ ചോദ്യങ്ങള്‍. നേരിട്ട് ഐപിഎല്ലുമായി ബന്ധപ്പെടുത്തിയായിരുന്നു ചോദ്യങ്ങള്‍.

Shashi Tharoor

ചോദ്യങ്ങള്‍

സുനന്ദയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ച് തന്നെ ആയിരുന്നു ചോദ്യം ചെയ്യല്‍ തുടങ്ങിയത്. എന്നാല്‍ പതിവ് ചോദ്യങ്ങള്‍ ആയിരുന്നില്ല എന്ന് മാത്രം.

ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിന് വേണ്ടി സുനന്ദ പുഷ്‌കറിനെ ഉപയോഗിച്ചിരുന്നോ എന്നായിരുന്നു ചോദ്യം. കൊച്ചി ടസ്‌കേഴ്‌സിലെ വിയര്‍പ്പ് ഓഹരിയായ 75 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ തരൂര്‍ സുനന്ദയോട് ആവശ്യപ്പെട്ടിരുന്നോ എന്നും ചോദിച്ചു.

ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ സുനന്ദയുടേയും തരൂരിന്റേയും ബന്ധത്തെ ഏതെങ്കിലും രീതിയില്‍ ബാധിച്ചിരുന്നോ? എന്തുകൊണ്ടാണ് തരൂരിന്റെ കുറ്റങ്ങള്‍ താന്‍ മറയ്ക്കുകയാണെന്ന് സുനന്ദ ഒരു മാധ്യമ പ്രവര്‍ത്തകയോട് പറഞ്ഞത്... ചോദ്യങ്ങള്‍ ഇത്തരത്തില്‍ തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരങ്ങള്‍

എല്ലാ ചോദ്യങ്ങള്‍ക്കും ശശി തരൂര്‍ കൃത്യമായ മറുപടികിള്‍ നല്‍കിയെന്ന് തന്നെ ലഭിക്കുന്ന വിവരങ്ങള്‍. സുനന്ദക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ലെന്നാണ് തരൂര്‍ മറുപടി നല്‍കിയത്. സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ടല്ല ഐപിഎല്‍ ടീമിന്റെ വിയര്‍പ്പ് ഓഹരി പിന്‍വലിച്ചതെന്നും തരൂര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞുവത്രെ.

ഐപിഎല്‍ തീരുമാനവും ആയി ബന്ധപ്പെട്ട് തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് തരൂര്‍ പറഞ്ഞതായാണ് വിവരം. തന്റെ ഭാര്യ ഒരു ബിനാമി ആയിരുന്നില്ലെന്ന് തരൂര്‍ വീണ്ടും വ്യക്തമാക്കിയതായാണ് വിവരം. വിയര്‍പ്പ് ഓഹരി തനിക്ക് വേണ്ടിയുള്ളത് ആയിരുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ.

English summary
Shashi Tharoor was questioned for five hours today and with the investigators almost certain that an IPL angle led to the death of Sunanda Pushkar, the entire questioning was around that angle.Unlike the last time, Tharoor did not have an easy questionnaire this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X