കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം: തരൂര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഐയിംസ്

  • By Athul
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കരിന്റെ മരണവുമായി ബന്ധപ്പെട്ട് എംപി ശശി തരൂരിനെതിരെ എയിംസിലെ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട്. ശശി തരൂരും സുഹ്യത്തുക്കളും ചേര്‍ന്ന് അന്വേഷണം വഴിതിരിച്ച് വിടാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തരൂര്‍ എയിംസിലെ ഡോക്ടര്‍ക്ക് തെറ്റായ വിവരങ്ങളാണ് നല്‍കിയത്. എയിംസ് ഡയറക്ടര്‍ക്ക് തരൂര്‍ അയച്ച ഇ-മെയിലില്‍ സുനന്ദ ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായെന്നും അതുകാരണം രക്തസമ്മര്‍ദം കുറഞ്ഞു എന്നും പറഞ്ഞിരുന്നു. സുനന്ദക്ക് ലൂപ്പസ് രോഗമുണ്ടായിരുന്നതായി തരൂരിന്റെ സുഹ്യത്തായ ഡോ അനില്‍ ഗുപ്തയും പറഞ്ഞിരുന്നു. എന്നാല്‍ ഇവയെല്ലാം തെറ്റായിരുന്നതായി എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

sunanda

ഇന്‍സുലിനോ ഏതെങ്കിലും തരത്തിലുള്ള ഹൈപ്പോഗ്ലൈസെമിക്ക് ഏജന്റുകളോ കുത്തിവച്ചാകാം സുനന്ദ മരിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം കുത്തിവെപ്പിന്റെ അടയാളം സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ മരണത്തിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് ഏറ്റ പരിക്കുകളുടെ അടയാളവും സുനന്ദയുടെ ശരീരത്തില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Sunanda Pushkar, wife of Congress MP Shashi Tharoor, died of poisoning due to an overdose of the anti-anxiety drug Alprax, an AIIMS medical board has said in its report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X