Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനില്‍ ജോഷിയെ കൊന്നത് പ്രഗ്യാസിംഗിനോടുള്ള ലൈംഗിക അഭിനിവേശം മൂലം

മുംബൈ: മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പ്രഗ്യാ സിംഗ് ഠാക്കൂറിനോടുണ്ടായ ലൈംഗിക അഭിനിവേശമാണ് ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് എന്‍ഐഎ കണ്ടെത്തല്‍. സുനില്‍ ജോഷിയെ ഇല്ലാതാക്കിയത് മാലേഗാവ് സ്‌ഫോടനക്കേസ് രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭയംമൂലമാണെന്നായിരുന്നു നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നത്.

പുതിയ കണ്ടെത്തലോടെ സുനില്‍ ജോഷി വധക്കേസിന് ഭീകരബന്ധം ഉണ്ടെന്ന വാദം അവസാനിക്കും. അതേസമയം പ്രഗ്യാസിംഗിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന കാര്യം എന്‍ഐഎ സ്ഥിതീകരിക്കുന്നുണ്ട്. നിലവില്‍ മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് പ്രഗ്യാസിംഗ്. സുനില്‍ ജോഷിക്ക് പ്രഗ്യാസിംഗുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട് പറയുന്നു.

sunil-joshi-murder

2007 ഡിസംബര്‍ 29നാണ് ജോഷി കൊല്ലപ്പെട്ടത്. ജോഷിയുടെ കൊലപാതക്കിനുശേഷം ഇയാളുടെ ആശ്രമത്തില്‍ നിന്നും പല രേഖകളും തെളിവുകളും പ്രഗ്യാസിംഗും കൂട്ടരും കടത്തിയതായി റിപ്പോര്‍ട്ടുണ്ട്. മാലേഗാവ് അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട രേഖകളാണ് ഇവയെന്നായിരുന്നു ദേവാസ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. ഇതോടെ കേസ് ഭീകരവാദവുമായി ബന്ധമുണ്ടെന്ന അടിസ്ഥാനത്തില്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

പുതിയ റിപ്പോര്‍ട്ടില്‍ സുനില്‍ ജോഷി ഏതെങ്കിലും തരത്തില്‍ പ്രഗ്യാസിംഗിനെ ശാരീരികമായി ഉപദ്രവിച്ചോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, ലൈംഗിക അഭിനിവേശത്തിന്റെ കാരണത്താല്‍ സുനില്‍ ജോഷി കൊല്ലപ്പെട്ടു എന്ന എന്‍ഐഎ കണ്ടെത്തില്‍ കേസിനെ പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചുമത്തിയ പല കുറ്റങ്ങളും ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+