കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ കോൺഗ്രസിന് പ്രതീക്ഷ; മുൻ പ്രധാനമന്ത്രിയുടെ മകൻ പാർട്ടിയിലേക്ക്

Google Oneindia Malayalam News

ദില്ലി; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ പ്രചരണ പരിപാടികളാണ് പാർ‍ട്ടി നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്നത് കോൺഗ്രസിന് സാധ്യമല്ല. എന്നാൽ ഏറ്റവും വലിയ പ്രതിപക്ഷമാകാൻ സാധിച്ചാൽ 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അത് തങ്ങൾക്ക് ബൂസ്റ്റാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

അതിനിടെ നേതൃത്വത്തിന് പ്രതീക്ഷ നൽകി പ്രമുഖർ കോൺഗ്രസിലേക്ക് ചേക്കേറുന്നുണ്ട്. ഏറ്റവും ഒടുവിലായി മുൻ പ്രധാനമന്ത്രിയുടെ മകനാണ് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. വിശദമായി വായിക്കാം

പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെപിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ

ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ കോൺഗ്രസിലേക്ക്

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ സുനിൽ ശാസ്ത്രിയാണ് കോൺഗ്രസിൽ ചേരാനിരിക്കുന്നത്. അദ്ദേഹം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകനുമായ സുനിൽ ശാസ്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് സ്ഥാപക ദിനത്തേക്കാൾ മികച്ച അവസരമെന്താണ്, ഞങ്ങൾ ഒരുമിച്ച് പോരാടും, വിജയിക്കുകയും ചെയ്യും, പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

മിർസാപൂരിൽ നിന്നും മത്സരിക്കാൻ

നേരത്തേ ബി ജെ പിക്കൊപ്പമായിരുന്നു സുനിൽ ശാസ്ത്രി. എന്നാൽ മിർസാപൂരിൽ നിന്നുള്ള മുതിർന്ന നേതാവായ ലളിതേഷ് പാടി ത്രിപതി കോൺഗ്രസ് വിട്ടതോടെ മിർസാപൂരിൽ നിന്നും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന താത്പര്യം സുനിൽ ശാസ്ത്രി പ്രകടിപ്പിച്ചിരുന്നു. ഇതിനായി അദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറുമെന്നുള്ള നിരീക്ഷണങ്ങൾ ശക്തമായിരുന്നു.

തൃണമൂൽ കോൺഗ്രസിലേക്ക് ചേർന്നതോടെ

മുൻ മുഖ്യമന്ത്രി അന്തരിച്ച കമലാ പതി ത്രിപാഠിയുടെ മകൻ ലളിതേഷ് പതി ത്രിപാഠിയെയെ മിർസാപൂരിൽ നിന്ന് മത്സരിപ്പിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു കോൺഗ്രസ്. അതിനിടെയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി അവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

 ഗുണകരമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

ദീർഘകാലമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ശാസ്ത്രി. അദ്ദേഹത്തിന്റെ വരവ് തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുൻ പ്രധാനമന്ത്രിയുടെ മക്കളിൽ ഒരാളായ അനിൽ ശാസ്ത്രി നേരത്തെ തന്നെ കോൺഗ്രസ് അംഗമാണ്.

ലഡ് കീ ഹൂം, ലഡ് ശക്തി ഹൂ ക്യാമ്പെയിൻ

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യ വെച്ച് ഇന്ന് ഫിറോസാബാദിൽ സംഘടിപ്പിച്ച വനിതാ റാലിയെ പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യു. എസ് പിയുടെ ശക്തി കേന്ദ്രമാണ് ഫിറോസാബാദ്. നേരത്തേ വാരണാസിയും ഗോരഖ്പൂരിലും നടത്തിയ റാലിക്ക് ശേഷമാണ് എസ്പി കേന്ദ്രത്തിലും ശക്തിപ്രകടനത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. മാത്രമല്ല ലഡ് കീ ഹൂം, ലഡ് ശക്തി ഹൂ ( പെൺകുട്ടികളാണ്, ഞങ്ങൾ പോരാടും) എന്ന കോൺഗ്രസ് പ്രചരണ പരപാടിയേയും പ്രിയങ്ക അഭിസംബോധന ചെയ്യും.

വനിതാ വോട്ടുകൾ ലക്ഷ്യം വെച്ച് പ്രഖ്യാപനങ്ങൾ

കഴിഞ്ഞ ദിവസം കാമ്പെയിന്റെ ഭാഗമായി യു പിയെ ഇളക്കി മറിച്ച് വലിയ മാരത്തൺ കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. ലഖ്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങളായിരുന്നു പങ്കെടുത്തത്. മീററ്റിലും ജാൻസിയിലും മാരത്തൺ സംഘടിപ്പിച്ചിരുന്നു. ഇവിടേയും വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നു. വനിതാ വോട്ടുകൾ ലക്ഷ്യം വെച്ച് വലിയ വാഗ്ദാനങ്ങളും കോണ‍്ഗ്രസ് ഉത്തർപ്രദേശിൽ പ്രഖ്യാപിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ 40 ശതമാനം വനിതാ സ്ഥാനാർത്ഥികൾ ഇത്തവണ മത്സരത്തിനിറങ്ങുമെന്നും അധികാരം ലഭിച്ചാൽ പെൺകുട്ടികൾക്ക് സ്മാർട്ട് ഫോൺ, ഇരുചക്ര വാഹനം തുടങ്ങിയവ വിതരണം ചെയ്യുമെന്നുമൊക്കെയാണ് കോൺഗ്രസ് വാഗ്ദാനം.

Recommended Video

cmsvideo
കുടിയന്മാരെ കയ്യിലെടുത്താൽ BJP ജയിക്കുമോ ഇവിടെ? | Oneindia Malayalam

English summary
Sunil Shastri to join Congress in Uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X