കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി ഞാനൊന്നും ചെയ്യുന്നില്ല: സണ്ണി ലിയണ്‍

  • By Aswathi
Google Oneindia Malayalam News

മുംബൈ: അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നു എന്ന പേരില്‍, മുംബൈ പൊലീസ് പോണ്‍ താരം സണ്ണി ലിയോണിനെതിരെ എടുത്ത കേസില്‍ താരം പൊലീസിന് മുന്നില്‍ ഹാജരായി. ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്യുന്നില്ലെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി.

കേസില്‍ മൊഴി നല്‍കാനാണ് സണ്ണി ലിയോണ്‍ ഡോംബിവിലി പൊലീസ് സ്റ്റേഷനിലെത്തിയത്. അഞ്ജലി പാലന്‍ എന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടിയ്‌ക്കെതിരെ കേസെടുത്തത്. ഇന്റര്‍നെറ്റ് പരതുമ്പോള്‍ സണ്ണി ലിയോണിന്റെ അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഇത് യുവാക്കളെ വഴിതെറ്റിയ്ക്കുമെന്നും ഇത് തടയണമെന്നുമാണ് യുവതിയുടെ പരാതി.

sunny-leone

എന്നാല്‍ ഈ ചിത്രങ്ങള്‍ താന്‍ മുമ്പ് പോണ്‍ ചിത്രങ്ങള്‍ അഭിനയിച്ച കാലത്തുള്ളതാണെന്നാണ് സണ്ണി ലിയോണിന്റെ പക്ഷം. ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്യുന്നില്ലെന്ന് നടി മൊഴി നല്‍കി.

കേസിന്റെ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും സണ്ണി ലിയോണ്‍ നടത്തുന്നില്ലെന്നും അതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത്തരം വീഡിയോകള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നവര്‍ക്കായുള്ള അന്വേഷണം തുടരും. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ് കുറ്റക്കാരെന്നാണ് മുംബൈ പോലീസ് പറഞ്ഞു.

English summary
Bollywood actress Sunny Leone visited the cyber crime cell of the Thane Police today to record a statement in an obscenity case filed earlier this month by a Mumbai housewife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X