കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണിലിയോണ്‍ ഇന്ത്യ വിടുക; ദില്ലിയില്‍ പ്രതിഷേധം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സണ്ണിലിയോണ്‍ എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഹരമാണ്. ഗൂഗിളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഏതു വ്യക്തിക്കുവേണ്ടിയാണെന്ന ചോദ്യത്തിന് ഈ പോണ്‍ സുന്ദരിയുടെ പേരാണ് ഉത്തരം. ഇന്ത്യന്‍ യുവത്വത്തിന് ചൂടു പകരുന്ന സണ്ണിലിയോണിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതിഷേധിക്കുക ഇപ്പോള്‍ പതിവായിട്ടുണ്ട്.

ദില്ലി ജന്ദര്‍ മന്ദിറില്‍ ആണ് സണ്ണിക്കെതിരായി ഏറ്റവും ഒടുവില്‍ പ്രതിഷേധം ഉയര്‍ന്നു കേള്‍ക്കുന്നത്. ഒരുസംഘം മധ്യവയസ്‌കര്‍ പോസ്റ്ററുമായെത്തി സണ്ണി ലിയോണ്‍ ഇന്ത്യ വിടുക, സണ്ണി ലിയോണ്‍ ഗോ ബാക്ക് എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സണ്ണിലിയോണിന്റെ ശരീര പ്രദര്‍ശനം യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാണ് ഇവരുടെയും ആരോപണം.

sunnileon

ഇന്തോ അമേരിക്കന്‍ വംശജയായ സണ്ണി അമേരിക്കന്‍ പോണ്‍ സിനിമകളിലൂടെയാണ് അറിയപ്പെട്ടത്. അതിസുന്ദരിയായ പോണ്‍താരമെന്ന നിലയില്‍ ശ്രദ്ധേയായ ഇവര്‍ പിന്നീട് ഭര്‍ത്താവിനൊപ്പം ബോളിവുഡില്‍ ചാന്‍സ് തേടിയെത്തുകയായിരുന്നു. ജിസം 2വിലൂടെ അവര്‍ ബോളിവുഡില്‍ കാലുറപ്പിക്കുകയും ചെയ്തു.

അടുത്തിടെ ഒരു കോണ്ടത്തിന്റെ പരസ്യത്തിലഭിനയിച്ച സണ്ണി ലിയോണിനെതിരെ സിപിഐ നേതാവ് അതുല്‍ അന്‍ജാന്‍ വിമര്‍ശിച്ചിരുന്നു. സണ്ണി ലിയോണിന്റെ പരസ്യം ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നതാണെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണത്തിനെതിരെ ശക്തമായ മറുപടിയുമായി സണ്ണി രംഗത്തെത്തിയതോടെ അതുല്‍ മാപ്പു പറയുകയായിരുന്നു.

English summary
Sunny Leone go back; protestors at Jantar Mantar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X