കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് വീണ്ടും സുപ്രീംകോടതി രൂക്ഷ വിമര്‍ശനം. വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ പുതിയ കമ്മീഷനെ നിയോഗി്കകാന്‍ കോടതി നേരെത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബിസിസിഐ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കേസ് അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് കോടതി ചോദിച്ചു. ബിസിസിഐയുടെയും ഐപിഎല്ലിന്റെയും സാമ്പത്തിക ഘടന വ്യക്തം ആക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ബിസിസിഐ മുന്‍ അധ്യക്ഷ എന്‍.ശ്രീനിവാസന്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കോടതിയെ അറിയിച്ചു. ശ്രീനിവാസന്‍ മുന്‍പും ആരോപണങ്ങളെ കോടതിയില്‍ നിഷേധിച്ചിരുന്നു. ടീമിനെ സ്വന്തമാക്കിയത് ശരത് പവാറിനോട് അഭിപ്രായം തേടിയ ശേഷം ആണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

suprem-court

ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. കേസില്‍ ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനു ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്നും ബിസിസിഐ നിലപാട് ജനങ്ങള്‍ക്ക് ക്രിക്കറ്റിലുള്ള വിശ്വാസം ഇല്ലാതാക്കിയെന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചു. ബി.സി.സി.ഐ ഒരേസമയം കള്ളനും പോലീസും കളിക്കുകയാണെന്നും കോടതി പറഞ്ഞു.

ശ്രീനിവാസന്‍ മാനേജിങ് ഡയറക്ടറായ ഇന്ത്യ സിമന്റ്‌സ് കമ്പനിയില്‍ ധോണി വൈസ് പ്രസിഡന്റ് ആണ്. ഇതിന്റെ പേരില്‍ എന്തിനാണ് ഞാന്‍ ധോണിയോട് രാജി ആവശ്യപ്പെടുന്നത് എന്നും ശ്രീനിവാസന്‍M കോടതിയോട് ചോദിച്ചു.

English summary
Supreme Court has asked the BCCI to explain the business model for the IPL. The context for this question is not clear at this point.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X