കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭര്‍ത്താവല്ല, പങ്കാളി എന്നാണ് പഥം';അവിവാഹിതയ്ക്കും ഗര്‍ഭഛിദ്രത്തിനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി:അവിവാഹിതയക്കും ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി.24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനുള്ള ഇരുപത്തഞ്ചുകാരിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഗര്‍ഭം അലസിപ്പിക്കുന്നതുമൂലം യുവതിയുടെ ജീവന് ഭീഷണിയുണ്ടാകാനിടയാകുമോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാനും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിന്റെ ഫലമായ ഗര്‍ഭം അലസിപ്പിക്കാനുള്ള യുവതിയുടെ അവകാശം നിഷേധിക്കാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. 2021 ലെ ഭേദഗതി അനുസരിച്ച് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടില്‍ ഭര്‍ത്താവ് എന്ന പദത്തിന് പകരം പങ്കാളി എന്ന പദമാണ് ഉപയോഗിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

sc

അതിനാല്‍ അവിവാഹിതരായ സ്ത്രീകളും ആക്ടിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്‌തമാക്കി. വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും 20-24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അനാവശ്യമായ ഗര്‍ഭം മൂലം ഹര്‍ജിക്കാരി ബുദ്ധിമുട്ട് നേരിടാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ലക്ഷ്യത്തേയും പൊരുളിനേയും ഖണ്ഡിക്കുമെന്നും കോടതി നിരീക്ഷിച്ചു. .

മുർമുവിന് കേരളത്തില്‍ നിന്നും വീണ ആ ഒരു വീട്ട് ആരുടേത്; 139 നേക്കാള്‍ മൂല്യമെന്ന് സുരേന്ദ്രന്‍മുർമുവിന് കേരളത്തില്‍ നിന്നും വീണ ആ ഒരു വീട്ട് ആരുടേത്; 139 നേക്കാള്‍ മൂല്യമെന്ന് സുരേന്ദ്രന്‍

ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി തേടി യുവതി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി റൂള്‍സിന്റെ പരിധിയില്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമേ വരുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചത്.

പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

English summary
Supreme Court allows unmarried woman to terminate pregnancy at 24 weeks overrules Delhi high court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X