കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ഖ ധരിക്കാതെ പരീക്ഷ എഴുതിയാല്‍ മതവിശ്വാസം തകരില്ല: സുപ്രീം കോടതി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സി ബി എസ് ഇയുടെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാന്‍ അനുമതി ആവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയാണ് പരമോന്നത കോടതിയെ സമീപിച്ചത്.

ഒരു ദിവസം ശിരോവസ്ത്രം ധരിക്കാതെ പരീക്ഷ എഴുതിയാല്‍ മതവിശ്വാസം ഇല്ലാതാകില്ല എന്നാണ് ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഹര്‍ജിക്കാരോട് പറഞ്ഞത്. പരീക്ഷ കഴിഞ്ഞതിന് ശേഷം ശിരോവസ്ത്രം ധരിക്കാവുന്നതാണ്. ഏതെങ്കിലും വസ്ത്രം ധരിക്കുക എന്നത് മാത്രമല്ല വിശ്വാസം. തുടര്‍ച്ചയായ ഈ ഹര്‍ജികള്‍ ഈഗോയുടെ ഭാഗമാണ് എന്നും കോടതി നിരീക്ഷിച്ചു.

muslim-girl-hijab

ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. ശിരോ വസ്ത്രം അനുവദിക്കാത്തത് ഗൗരവമാക്കേണ്ട വിഷയമല്ല എന്നാണ് കോടതി പറഞ്ഞത്. വിശ്വാസത്തെ വിലക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ക്ക് നിരോധനമില്ലെന്നാണ് സി ബി എസ് ഇ അറിയിച്ചിട്ടുള്ളത്. അതേസമയം ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.

നേരത്തെ മലപ്പുറത്ത് നിന്നുള്ള രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ഹൈക്കോടതി പ്രവേശന പരീക്ഷയില്‍ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷാ ഹാളിലെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന നിബന്ധനയോടെയാണ് ഇവര്‍ക്ക് ഹൈക്കോടതി ഈ അനുമതി നല്‍തിയത്. ശനിയാഴ്ച നടക്കുന്ന പരീക്ഷയില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സെന്ററുകളുള്ളത്.

English summary
The Supreme Court on Friday declined to interfere with the dress code prescribed by the CBSE for candidates appearing for the AIPMT exam on Saturday, barring them from wearing either a head scarf, full sleeve shirt or burqa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X