കൊളീജിയം യോഗം വീണ്ടും ധാരണയാവാതെ പിരിഞ്ഞു: പുതിയ നിയമനങ്ങള്‍ വൈകും
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിളിച്ച് ചേര്‍ത്ത കൊളീജിയം യോഗം ധാരണയാവാതെ പിരിഞ്ഞു. സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശക്ക് വേണ്ടിയായിരുന്നു കൊളീജിയം യോഗം ചേര്‍ന്നത്. വിഷയത്തില്‍ നേരത്തെ ചേര്‍ന്ന കൊളീജിയവും ധാരണയാവാതെ പിരിഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ 23ന് വിരമിക്കാനിരിക്കെ, അദ്ദേഹം അധ്യക്ഷനായ കൊളീജിയം നിലവിലെ അഞ്ച് ഒഴിവിലേക്കാ് പേരുകള്‍ നിര്‍ദേശിക്കാനിയിരുന്നു ആലോചിച്ചിരുന്നത്.
ഇന്നലെ ചേര്‍ന്ന യോഗത്തിലും ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ എസ് എ ബോബ്ഡെയുടെ കാലയളവില്‍ പുതിയ നിയമനം നടത്താനുള്ള സാധ്യത മങ്ങി. ചീഫ് ജസ്റ്റിസ് പദവിയിൽ 14 മാസമായ ബോബ്ഡെ അധ്യക്ഷനായ കൊളീജിയം നേരത്തെയും പലവട്ടം ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. കോടതിയിൽ ഹാജരാകാതിരുന്നിട്ടും ജസ്റ്റിസ് രമണയും കൊളീജിയം യോഗത്തിൽ പങ്കെടുത്തിരുന്നു.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

Recommended Video
സിജെഐ ബോബ്ഡെ, ജസ്റ്റിസ് രമണ എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ രോഹിന്തൻ നരിമാൻ, യു യു ലളിത്, എ എം ഖാൻവിൽക്കർ എന്നിവരാണ് സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ ശുപാർശ ചെയ്യുന്ന കൊളീജിയത്തിൽ അഞ്ചംഗ പാനലില്‍ ഉള്‍പ്പെടുന്നത്. സിജെഐ ബോബ്ഡെയെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, രോഹിന്റൺ നരിമാൻ, നവീൻ സിൻഹ എന്നിവരും ഈ വർഷം വിരമിക്കും. ഇതടക്കം ആറ് ഒഴിവിലേക്കാണ് പുതിയ നിയമനം നടക്കേണ്ടത്.
2019 സെപ്റ്റംബറിലായിരുന്നു സുപ്രീംകോടതിയില്‍ അവസാനമായി നിയമനം നടന്നത്. ജുഡീഷ്യൽ നിയമനങ്ങളിൽ അവസാനമായി ഇത്തരമൊരു പ്രതിസന്ധി കണ്ടത് 2015 ൽ എച്ച് എൽ ദത്തു ചീഫ് ജസ്റ്റിസായിരുന്ന കാലത്തായിരുന്നു. ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷനെ (എൻജെഎസി) സംബന്ധിച്ച് ജുഡീഷ്യറിയും സർക്കാരും തമ്മിൽ അന്ന് വലിയ തര്‍ക്കവം നിലനിന്നിരുന്നു.
സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം












Click it and Unblock the Notifications