പ്രതിഷേധിക്കാന്‍ വേറെ വഴികള്‍ സ്വീകരിക്കണം; റോഡ് തടയാനെന്താണവകാശം, സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്ഥിയില്‍ റോഡ് തടഞ്ഞ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീകോടതി. പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ അത് റോഡ് തടഞ്ഞാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ഇത് സംബന്ധിച്ച് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കര്‍ഷക സംഘടനകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത് പ്രതിഷേധത്തിനുള്ള അവകാശത്തിനെതിരെ പറഞ്ഞതല്ലെന്നും വ്യക്തമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ വേറെ വഴികള്‍ സ്വീകരിക്കാം. എന്നാല്‍ അത് റോഡുപരോധിച്ച് കൊണ്ടാവരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡ് ഉപരോധിക്കുന്നത് മറ്റൊരു പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പോലീസ് ക്രമീകരണങ്ങളും മറ്റും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നതാണ് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാന്‍ കാരണമെന്നാണ് കര്‍ഷകസംഘടനകള്‍ വാക്കാല്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സമരക്കാരെ റോഡില്‍ തടഞ്ഞുവെച്ചിരിക്കുന്നത് പൊലീസ് ആണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും രാംലീല മൈതനിയിലോ ജന്തര്‍ മന്ദറിലോ സമരം നടത്താന്‍ അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ അനുമതി നല്കിയപ്പോള് റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷം രാജ്യം കണ്ടതാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. കര്‍ഷകര്‍ റോഡുപരോധിച്ച് പ്രതിഷേധിക്കുന്നത് കാരണം ജോലിക്ക് പോകാനും മറ്റും താമസം നേരിടുന്നുവെന്ന നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാള്‍ നല്കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി പറഞ്ഞത്. കര്‍ഷക സംഘടനകളോട് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കേസ്് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലും സമാന പരാമര്‍ശം സുപ്രീം കോടതി നടത്തിയിരുന്നു. റോഡുകള്‍ ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു എന്നായിരുന്നു അന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. ഈ രീതിയില്‍ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു.വിഷയത്തില്‍ പരിഹാരം കാണമെന്ന് കേന്ദ്രസര്‍ക്കാരിനോടും, യുപി, ഹരിയാന സര്‍ക്കാരുകളോടും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകള്‍ സമിതിയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു അന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നല്കിയ മറുപടി. കര്‍ഷകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ റോഡുപരോധിച്ച് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമിയി കര്‍ഷകര്‍ ഡല്‍ഹി ബോര്‍ഡറുകളില്‍ തമ്പടിച്ചിരിക്കുകയാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications