പരാമര്‍ശങ്ങള്‍ അങ്ങ് മാധ്യമങ്ങളില്‍ മതി!! കോടതിയുടെ സമയം കളയരുത്!! ആഞ്ഞടിച്ച് സുപ്രീംകോടതി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി:കോടതിയലക്ഷ്യത്തിന് നടപടി നേരിടുന്ന ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി. കര്‍ണന്റെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

എല്ലാ ദിവസവും കേസിനെ കുറിച്ച് പരാമര്‍ശിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി പറഞ്ഞു. പ്രസ്താവന മാധ്യമങ്ങളോട് നടത്തിയാല്‍ മതിയെന്നും കോടതി. അപേക്ഷ ഫയല്‍ ചെയ്താല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെഎസ് ഖേകര്‍ ആണ് വിമര്‍ശിച്ചത്.

justice karnan

കോടതിയുടെ വിലയേറിയ സമയം കളയാന്‍ നില്‍ക്കരുതെന്നും അല്ലെങ്കില്‍ കോടതിക്ക് അധികാരമുപയോഗിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ചെയ്ത തെറ്റിന് മാപ്പ് പറയാന്‍ കര്‍ണന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

കോടതിയലക്ഷ്യത്തില്‍ വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു അഭിഭാഷകന്റെ ശ്രമം.കര്‍ണന്‍റെ അഭിഭാഷകന്‍റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. മുത്തലാഖില്‍ സുപ്രീംകോടതിയില്‍ വാദം നടക്കവെയായിരുന്നു കര്‍ണന്‍റെ അഭിഭാഷകന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

English summary
supreme court criticise justice karnan's advocate.
Please Wait while comments are loading...