എൻഡിഎയിലെ സ്ത്രീപ്രവേശനം വൈകിപ്പിക്കാനാവില്ല: പ്രവേശന പരീക്ഷയിൽ കേന്ദ്ര ഹർജി തള്ളി സുപ്രീംകോടതി
ദില്ലി: വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ നീട്ടിവെയ്ക്കരുതെന്ന് സുപ്രീംകോടതി. ഈ വർഷം തന്നെ വനിതകളെ പ്രവേശന പരീക്ഷ അനുവദിക്കണമെന്നും സുപ്രീകോടതി പറഞ്ഞു. വനിതകൾക്കുള്ള പ്രവേശന പരീക്ഷ അടുത്ത വർഷം വരെ നീട്ടിവെക്കാനുള്ള സർക്കാരിന്റെ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർദേശം. എൻഡിഎയുടെ ആദ്യ വനിതാ ഉദ്യോഗാർത്ഥികൾ അടുത്ത വർഷം മേയിൽ പരീക്ഷ എഴുതണമെന്നാണ് സർക്കാർ നൽകിയ നിർദ്ദേശം.
നിലവിലെ എൻഡിഎ പ്രവേശന പരീക്ഷയിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ പ്രതിരോധ മന്ത്രാലയം നടത്തിയ അഭ്യർത്ഥനയാണ് കോടതി നിരസിച്ചിട്ടുള്ളത്. സ്ത്രീകളെ ഉൾപ്പെടുത്താൻ ചില അടിസ്ഥാന സൗകര്യങ്ങളും പാഠ്യപദ്ധതികളും ആവശ്യമാണെന്നും അതിനാൽ സ്ത്രീകളെ എൻഡിഎ പ്രവേശന പരീക്ഷയെഴുതിക്കുന്നതിന് 2022 മേയ് വരെ സമയം വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സ്ത്രീകൾക്ക് എൻഡിഎ പ്രവേശന പരീക്ഷയിൽ പങ്കെടുപ്പിക്കുന്നത് മാറ്റിവയ്ക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചത്. അടുത്ത വർഷത്തേക്കുള്ള പ്രവേശനത്തിനായി ഒരു വർഷത്തിൽ എൻഡിഎ രണ്ട് പരീക്ഷകൾ നടത്തുന്നുവെന്ന് ഹർജിക്കാരനായ കുഷ് കൽറയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ചിൻമോയ് പ്രദീപ് ശർമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. അതിനാൽ, 2022 മാത്രം പരീക്ഷയെഴുതാൻ സ്ത്രീകളെ അനുവദിക്കുക എന്നതിനർത്ഥം എൻഡിഎയിലേക്കുള്ള അവരുടെ പ്രവേശനം 2023 ൽ മാത്രമേ നടക്കൂ എന്നാണെന്നുമാണ് സർക്കാർ നൽകുന്ന വിവരം.
കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍
സ്ത്രീകളുടെ എൻഡിഎ പ്രവേശനം ഒരു വർഷത്തേക്ക് നീട്ടിവെക്കുക സാധ്യമല്ല. എൻഡിഎ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നല്ല രീതിയിൽ പരിശീലനം ലഭിച്ചിട്ടുള്ള സേനാവിഭാഗമാണ്. ഈ സാഹചര്യത്തിൽ സ്ത്രീകളെ പെട്ടെന്ന് എൻഡിഎയിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പരിഹാര മാർഗ്ഗം കണ്ടെത്തണമെന്നും സുപ്രീംകോടി ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച കേന്ദ്രസർക്കാർ ഹർജിയിൽ തീർപ്പുകൽപ്പിച്ചിട്ടില്ല, ആവശ്യമെങ്കിൽ കൂടുതൽ നിർദ്ദേശങ്ങൾക്കായി 2022 ജനുവരിയിൽ വാദം കേൾക്കും.












Click it and Unblock the Notifications