കൂടിയ പിഴ സിപിഎമ്മിനും എന്‍സിപിക്കും... കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി, 48 മണിക്കൂര്‍ മാത്രം
ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ 9 പാര്‍ട്ടികള്‍ കുറ്റക്കാരെന്ന് സുപ്രീംകോടതി. എല്ലാ പാര്‍ട്ടികള്‍ക്കും പിഴ ചുമത്തി. ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങി പ്രധാന പാര്‍ട്ടികള്‍ക്കെല്ലാം പിഴ ചുമത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി. കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെയുള്ള ഏഴ് പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപയാണ് പിഴ. സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം രൂപയും.
കഴിഞ്ഞ നവംബറില്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരായ കേസുകള്‍ ഈ പാര്‍ട്ടികള്‍ പരസ്യമാക്കിയിരുന്നില്ല. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ 48 മണിക്കൂറിനകം ആ വ്യക്തിക്കെതിരായ കേസുകളും മറ്റും പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ശുദ്ധികലശത്തിനുള്ള സുപ്രീംകോടതിയുടെ നടപടിയായി ഇതിനെ വിലയിരുത്തുന്നു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 51 ശതമാനം സ്ഥാനാര്‍ഥികളും നിരവധി കേസുകളില്‍ പ്രതികളാണ്. പലരും കൊലപാതകും, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ കേസിലാണ് പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇത്തരം വിവരങ്ങള്‍ പരസ്യമാക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അലംഭാവം കാണിച്ചു. ഇതാണ് കോടതി കടുത്ത നടപടിയെടുക്കാന്‍ കാരണമായത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഉണരുകയും ക്രിമിനല്‍ രാഷ്ട്രീയത്തില്‍ പൊളിച്ചെഴുത്ത് നടത്തുകയും വേണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, ബിആര്‍ ഗവി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് വേഗത്തില്‍ ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കണം. ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ റെക്കോഡുകള്‍ വെളിപ്പെടുത്താത്ത പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. 2020 ഫെബ്രുവരിയിലെ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് പാര്‍ട്ടികള്‍ ചെയ്തിരിക്കുന്നത്. അവര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടികളുടെ ചിഹ്നം സസ്‌പെന്റ് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതോടെ സിപിഎമ്മും എന്‍സിപിയും സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് ചോദിച്ചിരുന്നു.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?












Click it and Unblock the Notifications