ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വത്തിൻ്റെ ലംഘനവും: യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങളും നടത്തി. മതബോധനം നടത്തുമ്പോള്‍ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന നിരീക്ഷണമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
2004 ലെ യു പി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹബാദ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വത്തിൻ്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. മദ്രസ വിദ്യാർത്ഥികളെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറ്റണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ 16000 ത്തോളം വരുന്ന മദ്രസകളുടെ പ്രവർത്തനം വലിയ പ്രതിസന്ധിയിലായി. സുപ്രീംകോടതിയുടെ ഇന്നത്തെ വിധി ഈ മദ്രസകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
മതേതരത്വ തത്വം ലംഘിക്കുന്ന പക്ഷം ചട്ടം റദ്ദ് ചെയ്യണമെന്ന ഹൈക്കോടതി വിധിയിൽ തെറ്റ് പറ്റിയെന്ന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. "സംസ്ഥാനത്തിന് മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കാൻ കഴിയും. വിദ്യാഭ്യാസ നിലവാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലൂടെ മദ്രസകളുടെ ഭരണത്തിൽ ഇടപെടാനാകില്ല," ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

മദ്രസകളുടെ ദൈനംദിന ഭരണത്തിൽ ഈ നിയമം നേരിട്ട് ഇടപെടുന്നില്ല. കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംസ്ഥാനത്തിൻ്റെ ക്രിയാത്മകമായ ബാധ്യതയുമായി യു പി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം പൊരുത്തപ്പെടുന്നുണ്ട്. മദ്രസകൾക്കുള്ള നിയമനിർമ്മാണത്തിൽ ചില മത ആചാരങ്ങള്‍ ഉൾപ്പെടുത്തിയതുകൊണ്ട് അത് ഭരണഘടനാ വിരുദ്ധമാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം ഈ നിയമം യു ജി സി ചട്ടങ്ങൾ ലംഘിക്കുന്നതിനാൽ ഫാസില്‍ കാമില്‍ എന്നിവയ്ക്ക് കീഴിൽ ബിരുദങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഈ നിയമം ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾ പാസാകുകയും മാന്യമായ ജീവിതം നേടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ ബാധ്യതയുമായി നിയമം പൊരുത്തപ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മുലായം സിംഗ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാരാണ് ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് -2004 നടപ്പിലാക്കുന്നത്. എന്നാല്‍ നിയമം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ എസ് റാത്തോഡ് എന്നയാൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരായി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications