Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജി നിയമനത്തില്‍ കൊളീജിയം മലക്കംമറിഞ്ഞു; പ്രതിഷേധവുമായി ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്

ദില്ലി: രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രീംകോടതി ജഡ്ജിമാരായി നിയമനം നല്‍കുന്ന ശുപാര്‍ശ റദ്ദാക്കിയ കൊളീജിയം നടപടിയില്‍ വിവാദം. കൊളീജിയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സുപ്രീംകോടതി ജഡ്ജി സഞ്ജയ് കൗള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കത്തയച്ചു.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ത്രജോഗ്, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെ നിയമിക്കുന്നതിനാണ് കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കും മുമ്പ് ഈ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. തുടര്‍ന്നാണ് ശുപാര്‍ശ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും മറ്റു രണ്ടു ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ പുതിയ ശുപാര്‍ശ നല്‍കിയതും.

Jus

മുതിര്‍ന്ന ജഡ്ജിമാരെ നിയമിക്കാതെ മറ്റുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി സഞ്ജയ് കൗള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ മറ്റു ജഡ്ജിമാര്‍ക്കും മുതിര്‍ന്ന അഭിഭാഷകര്‍ക്കും കൊളീജിയം നടപടിയില്‍ അതൃപ്തിയുണ്ടെന്നാണ് വിവരം.

കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ദില്ലി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരെ നിയമിക്കാനാണ് കൊളീജിയത്തിന്റെ പുതിയ ശുപാര്‍ശ. ഇതില്‍ ഖന്നയുടെ നിയമനത്തിന് എതിരേയാണ് പ്രതിഷേധം. ഖന്നയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്നും എന്നാല്‍ വ്യവസ്ഥ ലംഘിച്ചുള്ള ശുപാര്‍ശയില്‍ പ്രതിഷേധമുണ്ടെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കുന്നു.

മേല്‍ക്കോടതികളിലെ നിയമനത്തിന് ശുപാര്‍ശ നല്‍കുന്ന സമിതിയാണ് കൊളീജയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ചു പേരാണ് കൊളീജിയത്തിലുള്ളത്. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എകെ സിക്രി, എസ്എ ബോബ്‌ഡെ, എന്‍വി രമണ എന്നിവരാണ് ആദ്യ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 12ന് ചേര്‍ന്ന കൊളീജിയം യോഗത്തിലാണ് ഈ തീരുമാനം.

രാഷ്ട്രപതിയുടെ അനുമതിക്കായി ശുപാര്‍ശ അയക്കേണ്ടതുണ്ട്. എന്നാല്‍ ഈ നടപടി പൂര്‍ത്തിയാക്കും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നു. ഇതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് അറിയുന്നു. ശൈത്യകാല അവധിക്ക് ശേഷം ജനുവരി 5, 6 തിയ്യതികളില്‍ ചേര്‍ന്ന കൊളീജിയം പുതിയ രണ്ടു ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

ജഡ്ജി പ്രദീപ് നന്ത്രജോഗ് അധ്യക്ഷത വഹിച്ച ബെഞ്ചിന്റെ 2013ലെ വിധിയിലെ പാളിച്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്ത തീരുമാനം കൊളീജിയം റദ്ദാക്കിയത്. ജനുവരിയില്‍ കൊളീജിയം യോഗം ചേരുന്ന വേളയില്‍ ജസ്റ്റിസ് ലോകുര്‍ വിരമിച്ചിരുന്നു. പകരം ജസ്റ്റിസ് മിശ്രയാണ് കൊളീജിയത്തില്‍ നിയമിക്കപ്പെട്ടത്. ഇദ്ദേഹം ഉള്‍പ്പെട്ട കൊളീജിയം യോഗമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഡിസംബറില്‍ കൊളീജിയം എടുത്ത തീരുമാനം ജസ്റ്റിസ് ലോകൂര്‍ ചിലരുമായി പങ്കുവച്ചിരുന്നുവെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+