ഹാദിയയെ കേൾക്കാൻ സുപ്രീം കോടതി.. ഹാദിയയെ നേരിട്ട് ഹാജരാക്കാൻ ഉത്തരവ്.. വാദം തുറന്ന കോടതിയിൽ

  • Posted By:
Subscribe to Oneindia Malayalam
ഹാദിയയെ നവംബര്‍ 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കണം | Oneindia Malayalam

ദില്ലി: വിവാദ കേസില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നവംബർ27ന് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ അന്തിമ തീരുമാനം അതിന് ശേഷമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ പിതാവ് അശോകനോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കമിതാക്കൾ ഒളിച്ചോടിയത് രണ്ട് തവണ.. ഒരാഴ്ച ലോഡ്ജിൽ സുഖവാസം.. പണം തീർന്നപ്പോൾ കാട്ടിക്കൂട്ടിയത്!!

ഹാദിയയുടെ വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍.. അവിശ്വസനീയം! ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കും!

ഹാദിയയെ ഹാജരാക്കണം

ഹാദിയയെ ഹാജരാക്കണം

നവംബര്‍ 27ന് വൈകിട്ട് മൂന്ന് മണിക്ക് ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.

തുറന്ന വാദം

തുറന്ന വാദം

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം എന്ന അശോകന്റെ ആവശ്യം കോടതി തള്ളി. തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കും. നിര്‍ബന്ധിത വീട്ടുതടങ്കലില്‍ ആണോ ഹാദിയ എന്നറിയുന്നതിന് വേണ്ടിയാണ് നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഹാദിയയെ കേട്ട ശേഷം വിധി

ഹാദിയയെ കേട്ട ശേഷം വിധി

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഹാദിയ വിധേയയായതാണോ എന്ന് കോടതി ഹാദിയയില്‍ നിന്നും ചോദിച്ചറിയും. അതിന് ശേഷം മാത്രമേ ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ കോടതി വിധി പറയുകയുള്ളൂ.

ആദ്യം ഹാദിയ പറയട്ടേ

ആദ്യം ഹാദിയ പറയട്ടേ

കേസുമായി ബന്ധപ്പെട്ട് ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ പിതാവ് അശോകന്റേയും എന്‍ഐഎയുടേയും വാദം കേള്‍ക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

സുരക്ഷ തുടരണം

സുരക്ഷ തുടരണം

ഹാദിയയ്ക്കുള്ള സുരക്ഷ തുടരാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ വികാരം അനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സൈക്കളോജിക്കല്‍ കിഡ്‌നാപ്പിംഗ്

സൈക്കളോജിക്കല്‍ കിഡ്‌നാപ്പിംഗ്

ഒരാള്‍ കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി കോടതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഹാദിയയുടേത് സൈക്കളോജിക്കല്‍ കിഡ്‌നാപ്പിംഗ് ആണ് എന്ന് എന്‍ഐഎ വാദിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും എന്‍ഐഎ വാദം ഉന്നയിച്ചു.

നിര്‍ണായക വഴിത്തിരിവ്

നിര്‍ണായക വഴിത്തിരിവ്

ഹാദിയ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് സുപ്രീം കോടതി ഉത്തരവോടെ ഉണ്ടായിരിക്കുന്നത്. ഷെഫിനോടൊപ്പം പോകാനാണ് ഹാദിയ ആവശ്യപ്പെടുന്നത് എങ്കില്‍ അത് സുപ്രീം കോടതി അംഗീകരിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് അറിയുന്നത്.

പശ്ചാത്തലം വിഷയമല്ല

പശ്ചാത്തലം വിഷയമല്ല

ഫെഫിന്‍ ജഹാന് തീവ്രവാദം ബന്ധം ആരോപിച്ച് ഹാദിയുടെ അച്ഛന്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഷെഫിന്‍ ജഹാന്റെ പശ്ചാത്തലം വിവാഹം റദ്ദാക്കാനുള്ള കാരണമാവില്ല എന്ന് സുപ്രീം കോടതി വിലയിരുത്തുന്നു എന്നാണ് ഇന്നത്തെ ഉത്തരവില്‍ നിന്നും മനസ്സിലാക്കേണ്ടത്.

ഹർജികൾ പരിശോധിക്കും

ഹർജികൾ പരിശോധിക്കും

എന്‍ഐഎ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിക്കുകയാണ്. ഹാദിയയെ കേട്ട ശേഷം അന്വേഷണം അവസാനിപ്പിക്കില്ലെന്ന് എന്‍ഐഎയോട് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അശോകന്റെയും എന്‍ഐഎയുടെയും ഹര്‍ജികള്‍ കോടതി വിശദമായി പരിശോധിക്കും.

മോചിപ്പിക്കണമെന്ന് ഹാദിയ

മോചിപ്പിക്കണമെന്ന് ഹാദിയ

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്ന് കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തന്നെ മോചിപ്പിക്കണം എന്ന് ഹാദിയ തന്നെ ആവശ്യപ്പെടുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഹാദിയയ്ക്ക് മോചനത്തിനുള്ള വഴി സുപ്രീം കോടതി തുറക്കും എന്ന് തന്നെ പ്രതീക്ഷിക്കണം,.

English summary
Suprem Court on Hadiya case
Please Wait while comments are loading...