ബ്രിട്‌നി സ്പിയേഴ്‌സ് കേസ് എടുത്തിട്ട് സുപ്രീം കോടതി, 21കാരിയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് മറുപടി
ദില്ലി: ഇരുപത്തൊന്നുകാരിയായ തന്റെ കാമുകിയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്ന ആത്മീയ ഗുരുവിന്റെ ഹര്‍ജിയില്‍ ബ്രിട്‌നി സ്പിയേഴ്‌സ് കേസ് പരാമര്‍ശിച്ച് സുപ്രീം കോടതി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയില്‍ എത്തിയത്. താന്‍ പെണ്‍കുട്ടിയുടെ ആത്മീയ പങ്കാളിയാണ് താന്‍ എന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു.

പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്ന് മാതാപിതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഇത്. ഈ കുട്ടിക്ക് ആത്മീയ ഗുരുവുമായി ബന്ധമുണ്ടെന്നാണ് സൂചന. എന്നാല്‍ മാനസിക പ്രശ്‌നങ്ങളുള്ള കുട്ടിയെ മുതലെടുക്കുകയാണ് ഗുരുവെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേസമയം ഗുരുവിന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് എന്‍വി രമണ്ണ. എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയത്തില്‍ ഇടപെടില്ലെന്ന് അറിയിച്ചത്.
പെണ്‍കുട്ടിയുടെ മനോനില തകരാറിലാണെന്നും, അതുകൊണ്ട് ഇടപെടാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നാണ് ബ്രിട്‌നി സ്പിയേഴ്‌സിന്റെ കാര്യം കോടതി ചൂണ്ടിക്കാണിച്ചത്. ഒരാഴ്ച്ച മുമ്പ് അമേരിക്കയില്‍ ഒരു കേസ് നടന്നിരുന്നു. അവരുടെ നിയമവും സംസ്‌കാരവും വ്യത്യസ്തമാണ്. അവിടെ വ്യക്തിയാണ് ചികിത്സ തീരുമാനിക്കേണ്ടത്. ഇവിടെ മാതാപിതാക്കള്‍ പറയുന്നു പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന്, ഇന്ത്യ വെറും ഒരു രക്ഷിതാവും അങ്ങനെ പറയില്ല. ഈ പറയുന്ന ആത്മീയ ഗുരുവിനടുക്കലാണ് ചികിത്സയ്ക്കായി അവര്‍ പറഞ്ഞയച്ചത്. അദ്ദേഹം തന്നെ ഒരു ബന്ധം ഉണ്ടാക്കിയെടുത്തിരിക്കുകയാണ്. അത് വിശ്വാസത്തിലെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Recommended Video
ആത്മീയ ഗുരുക്കന്മാര്‍ യുവതികളെ സ്വാധീനിച്ച് വലയില്‍ വീഴ്ത്തുന്ന നിരവധി സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും അത്തരമൊരു സംഭവം ഉണ്ടായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ആരോപണങ്ങളുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് അവളുടെ ഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ട്. അതാണ് ഇവിടെ ഉയര്‍ത്തി കാണിക്കുന്നതെന്നും ആത്മീയ ഗുരുവിന്റെ അഭിഭാഷകന്‍ കോടതിയെഅറിയിച്ചു. അതേസമയം പെണ്‍കുട്ടിയുടെ മനോനിലയും ആരോഗ്യ നിലയും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications